തെരുവ് നായയുടെ കടിയേറ്റ് 15 മാസത്തിലേറെയായി ചികിത്സയിലായിരുന്ന എട്ട് വയസ്സുകാരൻ മരിച്ചു

തെരുവ് നായയുടെ കടിയേറ്റ് 15 മാസത്തിലേറെയായി ചികിത്സയിലായിരുന്ന എട്ട് വയസ്സുകാരൻ മരിച്ചു. തെലങ്കാനയിലെ വെല്‍ഗാറ്റൂർ മണ്ഡലിലെ കൊട്ടിലിംഗ്ല ഗ്രാമത്തിലെ മഞ്ചികട്ട്ല മണിതേജയെയാണ് തെരുവുനായ ആക്രമണത്തനിരിയായി മരിച്ചത്.

 

മനിതേജയ്ക്ക് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുകയായിരുന്നു. നില വഷളാകുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തതിനെത്തുടർന്ന് ഉടൻ തന്നെ ജഗ്തിയാലിലെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ജ ഗ്തിയാല്‍: തെരുവ് നായയുടെ കടിയേറ്റ് 15 മാസത്തിലേറെയായി ചികിത്സയിലായിരുന്ന എട്ട് വയസ്സുകാരൻ മരിച്ചു. തെലങ്കാനയിലെ വെല്‍ഗാറ്റൂർ മണ്ഡലിലെ കൊട്ടിലിംഗ്ല ഗ്രാമത്തിലെ മഞ്ചികട്ട്ല മണിതേജയെയാണ് തെരുവുനായ ആക്രമണത്തനിരിയായി മരിച്ചത്.

2024 ഡിസംബറിലാണ് സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ കുട്ടിയെ തെരുവ് നായ ആക്രമിച്ചത്. കഴുത്തിനും തോളിനും പരിക്കേറ്റതിനെ തുടർന്ന് മാതാപിതാക്കള്‍ ഉടനെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് റാബിസ് വാക്സിനും നല്‍കി.

മനിതേജയ്ക്ക് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുകയായിരുന്നു. നില വഷളാകുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തതിനെത്തുടർന്ന് ഉടൻ തന്നെ ജഗ്തിയാലിലെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി, ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് മാസത്തോളമായി കുട്ടി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. 50 ലക്ഷം രൂപയിലധികം ചെലവഴിച്ച്‌ ചികിത്സ നടത്തിയെങ്കിലും, തിങ്കളാഴ്ച രാത്രി കുട്ടി മരിച്ചു.

.