അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസ് സോയിൽ ഹെൽത്ത് അവയർനസ് റാലി നടത്തി

റൂറൽ അഗ്രികൾച്ചറൽ വർക്ക് എക്സ്പീരിയൻസിന്റെ (RAWE) ഭാഗമായി അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസിലെ അരസംപാളയം ടീം വിദ്യാർത്ഥികൾ കർഷകർക്കായി അരസംപാളയം പഞ്ചായത്തിൽ സോയിൽ ഹെൽത്ത് അവയർനസ്നെ കുറിച്ച് റാലി നടത്തി.

 



കോയമ്പത്തൂർ: റൂറൽ അഗ്രികൾച്ചറൽ വർക്ക് എക്സ്പീരിയൻസിന്റെ (RAWE) ഭാഗമായി അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസിലെ അരസംപാളയം ടീം വിദ്യാർത്ഥികൾ കർഷകർക്കായി അരസംപാളയം പഞ്ചായത്തിൽ സോയിൽ ഹെൽത്ത് അവയർനസ്നെ കുറിച്ച് റാലി നടത്തി. ഇതിൽ നിരവധി കർഷകർ പങ്കെടുത്തു. 

മണ്ണിനെ സംരക്ഷിക്കാനും, കൃത്യസമയത്ത് മണ്ണ് ടെസ്റ്റ് ചെയ്യണമെന്നും, സോയിൽ ഹെൽത്ത് കാർഡിനെ കുറിച്ചും അവർ ബോധവൽക്കരണം നടത്തി. കോളേജ് ഡീൻ ഡോ. സുധീഷ് മണലിൽ അധ്യാപകരായ ഡോ. ശിവരാജ് പി, ഡോ. സത്യപ്രിയ ഇ, ഡോ. കാമേഷ് കൃഷ്ണമൂർത്തി, ഡോ.രാധിക എ എം, ഡോ. യശോദ എം എന്നിവർ മാർഗനിർദ്ദേശങ്ങൾ നൽകി. വിദ്യാർത്ഥികളായ അഭിജിത്, അൻകിത, ഭദ്ര, ഗോകുൽ, മാളവിക, നവ്യ, പാർവതി, പൂവരാഘവൻ, രഗോതം, രിതി വർഷിത, ഉൽപ്പൽ എന്നിവർ സംസാരിച്ചു.