നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം 60 ദിവസംകൂടി കേന്ദ്ര സേന പശ്ചിമ ബംഗാളിൽ തുടരും : അമിത് ഷാ
നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം 60 ദിവസംകൂടി കേന്ദ്ര സേന പശ്ചിമ ബംഗാളിൽ തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അവസാന ഘട്ട വോട്ടെടുപ്പിൽ ‘ദീദിയുടെ ഗുണ്ടകളെ’ ഭയപ്പെടാതെ ജനങ്ങൾ വോട്ട് ചെയ്യണമെന്നും ഷാ പറഞ്ഞു.
Apr 28, 2026, 15:00 IST
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം 60 ദിവസംകൂടി കേന്ദ്ര സേന പശ്ചിമ ബംഗാളിൽ തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അവസാന ഘട്ട വോട്ടെടുപ്പിൽ ‘ദീദിയുടെ ഗുണ്ടകളെ’ ഭയപ്പെടാതെ ജനങ്ങൾ വോട്ട് ചെയ്യണമെന്നും ഷാ പറഞ്ഞു.
ഏപ്രിൽ 29ന് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന ബെഹാലയിൽ റോഡ് ഷോക്ക് നേതൃത്വം നൽകിയ ശേഷം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെയാണ് ഷാ ഇക്കാര്യം പറഞ്ഞത്.
294 അംഗ നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 23ന് നടന്നു. എക്കാലത്തെയും ഉയർന്ന പോളിങ് ആയ 93 ശതമാനം ഇതിൽ രേഖപ്പെടുത്തി. മേയ് 4നാണ് വോട്ടെണ്ണൽ.