അമിത് ഷാ ഡൽഹി പോലീസ് ആസ്ഥാനത്ത്; തലസ്ഥാനത്തെ സുരക്ഷാ സാഹചര്യം വിലയിരുത്തി

ഡൽഹി പോലീസ് ആസ്ഥാനത്ത് നേരിട്ടെത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നിർണ്ണായക കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നഗരത്തിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും നിയമപാലനവുമായി ബന്ധപ്പെട്ട വെല്ലുവിളികളും ആഭ്യന്തര മന്ത്രി വിലയിരുത്തി.

 

ന്യൂഡൽഹി: ഡൽഹി പോലീസ് ആസ്ഥാനത്ത് നേരിട്ടെത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നിർണ്ണായക കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നഗരത്തിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും നിയമപാലനവുമായി ബന്ധപ്പെട്ട വെല്ലുവിളികളും ആഭ്യന്തര മന്ത്രി വിലയിരുത്തി.

നവംബർ 1-ന് പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' (INDIA) രാംലീല മൈതാനത്ത് വിപുലമായ റാലി സംഘടിപ്പിക്കാനിരിക്കെയാണ് അമിത് ഷായുടെ ഈ അപ്രതീക്ഷിത സന്ദർശനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും പ്രതിഷേധം കടുപ്പിക്കുന്നത്. കൂടാതെ എസ്‌.ഐ.ആർ (SIR) നടപടികൾക്കെതിരെയും തലസ്ഥാനത്ത് വലിയ പ്രതിഷേധങ്ങൾ നിലനിൽക്കുന്നുണ്ട്. വരും ദിവസങ്ങളിൽ തലസ്ഥാനത്ത് പ്രതിഷേധങ്ങൾ ശക്തമാകാനുള്ള സാധ്യത മുന്നിൽക്കണ്ട് സുരക്ഷാ സജ്ജീകരണങ്ങൾ ശക്തമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായാണ് വിവരം.