ആംബുലന്‍സ് രണ്ടു മണിക്കൂറിലധികം വഴിയില്‍ കുടുങ്ങിപ്പോയി ; നവജാതശിശു മരിച്ചു
തകര്‍ന്നടിഞ്ഞ റോഡിലൂടെ പോവുകയായിരുന്ന ആംബുലന്‍സ് റോഡിലെ കുഴിയില്‍പ്പെട്ട് രണ്ടു മണിക്കൂറോളം വഴിയില്‍ കിടക്കുകയായിരുന്നു.
കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തിരമായി ചികിത്സ നല്‍കാനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് സംഭവം.
യു.പിയില്‍ റോഡിന്റെ ദുരവസ്ഥ കാരണം ആംബുലന്‍സ് രണ്ടു മണിക്കൂറിലധികം വഴിയില്‍ കുടുങ്ങിപ്പോയതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ നവജാതശിശു മരിച്ചു. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തിരമായി ചികിത്സ നല്‍കാനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് സംഭവം. പ്രദേശത്തെ തകര്‍ന്നടിഞ്ഞ റോഡിലൂടെ പോവുകയായിരുന്ന ആംബുലന്‍സ് റോഡിലെ കുഴിയില്‍പ്പെട്ട് രണ്ടു മണിക്കൂറോളം വഴിയില്‍ കിടക്കുകയായിരുന്നു.
ആംബുലന്‍സ് കുടുങ്ങിയതിനെ തുടര്‍ന്ന് കുഞ്ഞിനെ സമയത്തിന് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചില്ല. പിന്നീട് ഏറെ പരിശ്രമിച്ച് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തക്കസമയത്ത് വൈദ്യസഹായം ലഭിക്കാത്തതാണ് മരണകാരണമെന്ന് കുടുംബം ആരോപിക്കുന്നു. വിഷയത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് പ്രദേശവാസികളുടെയും ബന്ധുക്കളുടെയും ഭാഗത്തുനിന്ന് ഉയര്‍ന്നുവരുന്നത്.