ആംബുലൻസ് റോഡിലെ കുഴിയില്‍ കുടുങ്ങി; രണ്ടു മണിക്കൂറോളം വഴിയില്‍, കുഞ്ഞിന് ദാരുണാന്ത്യം
യു.പിയില്‍ റോഡിലെ കുഴിയില്‍ ആംബുലൻസ് രണ്ടു മണിക്കൂറിലധികം കുടുങ്ങിപ്പോയതിനെ തുടർന്ന് ചികിത്സ കിട്ടാതെ നവജാതശിശു മരിച്ചു.ഉത്തർപ്രദേശിലെ സംഭാല്‍ ജില്ലയിലാണ് സംഭവം നടന്നത്.
Updated: Sep 8, 2026, 10:57 IST
കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തിരമായി ചികിത്സ നല്‍കാനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് സംഭവം.
യു.പിയില്‍ റോഡിലെ കുഴിയില്‍ ആംബുലൻസ് രണ്ടു മണിക്കൂറിലധികം കുടുങ്ങിപ്പോയതിനെ തുടർന്ന് ചികിത്സ കിട്ടാതെ നവജാതശിശു മരിച്ചു.ഉത്തർപ്രദേശിലെ സംഭാല്‍ ജില്ലയിലാണ് സംഭവം നടന്നത്.
കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തിരമായി ചികിത്സ നല്‍കാനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് സംഭവം. പ്രദേശത്തെ തകർന്നടിഞ്ഞ റോഡിലൂടെ പോവുകയായിരുന്ന ആംബുലൻസ് റോഡിലെ കുഴിയില്‍പ്പെട്ട് രണ്ടു മണിക്കൂറോളം വഴിയില്‍ കിടക്കുകയായിരുന്നു.
ആംബുലൻസ് കുടുങ്ങിയതിനെ തുടർന്ന് കുഞ്ഞിനെ സമയത്തിന് ആശുപത്രിയില്‍ എത്തിക്കാൻ സാധിച്ചില്ല. പിന്നീട് ഏറെ പരിശ്രമിച്ച് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.തക്കസമയത്ത് വൈദ്യസഹായം ലഭിക്കാത്തതാണ് മരണകാരണമെന്ന് കുടുംബം ആരോപിക്കുന്നു.