അല്‍ഖ്വയ്ദ ആശയം പ്രചരിപ്പിച്ചെന്ന് ആരോപണം; 19കാരന്‍ അറസ്റ്റില്‍

'ഫ്‌ളൈയിം ഓഫ് വാര്‍' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ യുവാവ് അംഗമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

 

യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചെന്നും വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ആശയങ്ങള്‍ പ്രചരിപ്പിച്ചെന്നും എടിഎസ് ആരോപിച്ചു.

]അല്‍ഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് 19 കാരനെ ഉത്തര്‍പ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തു. അസംഗഢില്‍ നിന്നാണ് യുവാവിനെ പിടികൂടിയത്. യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചെന്നും വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ആശയങ്ങള്‍ പ്രചരിപ്പിച്ചെന്നും എടിഎസ് ആരോപിച്ചു.

'ഫ്‌ളൈയിം ഓഫ് വാര്‍' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ യുവാവ് അംഗമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ബംഗ്ലാദേശ്, മ്യാന്‍മര്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നുവെന്നാണ് വിവരം. ഗ്രൂപ്പില്‍ ബോംബ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട വീഡിയോകളും അല്‍ഖ്വയ്ദ നേതാക്കളുടെ സന്ദേശങ്ങളും വീഡിയോകളും പങ്കുവെച്ചിരുന്നതായും എടിഎസ് കണ്ടെത്തിയതായി അധികൃതര്‍.

കേസില്‍ അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ യുവാവിന് പുറമെ കൂടുതല്‍ പേര്‍ക്ക് സംഭവവുമായി ബന്ധമുണ്ടോയെന്നും തീവ്രവാദ ശൃംഖലയുമായി ഇയാള്‍ക്ക് മറ്റ് ബന്ധങ്ങളുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.