മോട്ടോർ പമ്പ് മോഷ്ടിച്ചെന്ന് ആരോപണം ; യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് ഷോക്കടിപ്പിച്ചെന്ന് പരാതി

മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് ഷോക്കടിപ്പിച്ചെന്ന് പരാതി. മധ്യപ്രദേശിലെ റെയ്‌സൻ ജില്ലയിലാണ് യുവാക്കൾക്ക് നേരെ ക്രൂര പീഡനമുണ്ടായത്. നാട്ടുകാർ ചേർന്ന് ഇവരെ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ രണ്ടുപേരെ റെയ്‌സൻ പോലീസ് അറസ്റ്റ് ചെയ്തു.

 

 ഭോപ്പാൽ: മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് ഷോക്കടിപ്പിച്ചെന്ന് പരാതി. മധ്യപ്രദേശിലെ റെയ്‌സൻ ജില്ലയിലാണ് യുവാക്കൾക്ക് നേരെ ക്രൂര പീഡനമുണ്ടായത്. നാട്ടുകാർ ചേർന്ന് ഇവരെ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ രണ്ടുപേരെ റെയ്‌സൻ പോലീസ് അറസ്റ്റ് ചെയ്തു.

കാർമോദിയ എന്ന സ്ഥലത്തെ ഒരു ഫാം ഹൗസിലെ മോട്ടോർ പമ്പുകൾ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു പ്രദേശവാസികൾ ഇവരെ ക്രൂര പീഡനത്തിനിരയാക്കുന്നത്. ഫാമിലെ ഒരു പോസ്റ്റിൽ കെട്ടിയിട്ട ശേഷം മോഷമക്കുറ്റം സമ്മതിക്കാനും കൂട്ടാളികൾ ആരൊക്കെയെന്ന് ചോദിച്ചുമായിരുന്നു ക്രൂരത. പിന്നാലെ വന്യമൃഗങ്ങളിൽ നിന്ന് ഫാമിനെ സംരക്ഷിക്കാൻ സ്ഥാപിച്ച യന്ത്രത്തിൽ നിന്നും ഇവരെ ഷോക്കടിപ്പിക്കുകയായിരുന്നു. വീഡിയോ പുറത്തു വന്നതിന് പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ വിഷയത്തിൽ സ്വമേധയ കേസ് രജിസ്റ്റർ ചെയ്തു.

അതേസമയം മോഷ്ടിച്ച 7 മോട്ടോർ പമ്പ് സെറ്റുകൾ യുവാക്കളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. ഇവർക്കെതിരെ മോഷണക്കേസും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.