'എല്ലാ തീരുമാനങ്ങളും എടുത്തത് നൃപേന്ദ്ര മിശ്ര'; പ്രധാനമന്ത്രിയെയും കേന്ദ്രത്തെയും വെട്ടിലാക്കി ചമ്പത്ത് റായ്
'എല്ലാ തീരുമാനങ്ങളും എടുത്തത് നൃപേന്ദ്ര മിശ്ര'; പ്രധാനമന്ത്രിയെയും കേന്ദ്രത്തെയും വെട്ടിലാക്കി ചമ്പത്ത് റായ്
നൃപേന്ദ്ര മിശ്രയുടെ നേതൃത്വത്തിലുള്ള ക്ഷേത്ര നിര്‍മ്മാണ സമിതി എല്ലാ തീരുമാനങ്ങളും അംഗീകരിച്ചതായും തന്റെ സഹായത്തിനായി നിയമനങ്ങള്‍ നടത്തിയതായും തുറന്ന കത്ത് എഴുതിയാണ് മുന്‍ സെക്രട്ടറി ചമ്പത്ത് റായ് രംഗത്തെത്തിയത്.
കമ്മിറ്റിയുടെ അംഗീകാരമില്ലാതെ ഒരു ജോലി പോലും നിര്‍വ്വഹിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത്ത് റായി. ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ പ്രധാന തീരുമാനങ്ങളും എടുത്തത് പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ക്ഷേത്ര നിര്‍മാണ കമ്മിറ്റി അധ്യക്ഷനുമായ നൃപേന്ദ്ര മിശ്രയെന്നാണ് വെളിപ്പെടുത്തല്‍. ക്ഷേത്ര നിര്‍മാണ കമ്മിറ്റിയില്‍ ഇഷ്ടപ്പെട്ട ആളുകളെ മിശ്ര ഉള്‍പ്പെടുത്തിയെന്നും ആരോപണമുണ്ട്.
നൃപേന്ദ്ര മിശ്രയുടെ നേതൃത്വത്തിലുള്ള ക്ഷേത്ര നിര്‍മ്മാണ സമിതി എല്ലാ തീരുമാനങ്ങളും അംഗീകരിച്ചതായും തന്റെ സഹായത്തിനായി നിയമനങ്ങള്‍ നടത്തിയതായും തുറന്ന കത്ത് എഴുതിയാണ് മുന്‍ സെക്രട്ടറി ചമ്പത്ത് റായ് രംഗത്തെത്തിയത്. ക്ഷേത്രത്തിന്റെ അനുബന്ധ കെട്ടിടങ്ങളുടെ നിര്‍മാണം, രൂപകല്പന എന്നിവയ്ക്കായി നോയിഡയിലെ കമ്പനിയെ നിര്‍ദേശിച്ചത് നൃപേന്ദ്ര മിശ്രയായിരുന്നുവെന്നും കത്തില്‍ പറയുന്നുണ്ട്. മാത്രമല്ല, മിശ്ര സ്വന്തം ഇഷ്ടത്തിനാണ് നിയമനങ്ങള്‍ നടത്തിയതെന്നും ക്ഷേത്ര ട്രസ്റ്റിന് കടുത്ത സാമ്പത്തിക നഷ്ടങ്ങള്‍ മിശ്ര വരുത്തിവെച്ചെന്നും ആരോപണമുണ്ട്.
ഏകദേശം ഒമ്പത്ത് പേജുകളിലായി എഴുതിയ കത്താണ് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. കമ്മിറ്റിയുടെ അനുവാദത്തോടെയാണ് താന്‍ എല്ലാം ചെയ്തതെന്നും ചമ്പത്ത് റായ് പറഞ്ഞു. കമ്മിറ്റിയുടെ അംഗീകാരമില്ലാതെ ഒരു ജോലി പോലും നിര്‍വ്വഹിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.