ഉത്തർപ്രദേശിലെ അലീഗഡ് ജമാമസ്ജിദ് ഹിന്ദുക്ഷേത്രമെന്ന് ഹരജി ; ജില്ലാ മജിസ്‌ട്രേറ്റിന്റെ റിപോർട്ട് തേടി  

ലഖ്‌നോ : ഉത്തർപ്രദേശിലെ അലീഗഡിലെ ഉത്രാക്കോട്ടിലെ ജമാ മസ്ജിദ് ശിവക്ഷേത്രമാണെന്ന ഹിന്ദുത്വരുടെ ആരോപണത്തിൽ കോടതി ജില്ലാ മജിസ്‌ട്രേറ്റിന്റെ റിപോർട്ട് തേടി. പണ്ഡിറ്റ് കേശവ് ദേവ് ഗൗതം എന്നയാൾ നൽകിയ ഹരജിയിലാണ് നടപടി. കേസിലെ അടുത്തവാദം കേൾക്കൽ 2016 ജനുവരി 17നാണ് നടക്കുക. 
 
ജമാ മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്ത് ശിവക്ഷേത്രമുണ്ടായിരുന്നു എന്നാണ് ഹരജിക്കാരൻ ആരോപിക്കുന്നത്. മുഗൾ ചക്രവർത്തിയായിരുന്ന ജഹാംഗീറിന്റെ കാലത്താണ് (1610-17) സിദാ ഖാൻ എന്നയാൾ നൽകിയ ഭൂമിയിൽ മസ്ജിദ് നിർമിച്ചത്. അലീഗഡിൽ മുഗൾഭരണത്തിന്റെ സാരഥിയായിരുന്നു സിദാ ഖാൻ. ജഹാംഗീറിന്റെ ജീവചരിത്രമായ ജഹാംഗീർ നാമയിൽ ഈ പള്ളിയുടെ നിർമാണത്തെ കുറിച്ച് പരാമർശമുണ്ട്.