വിമാനത്താവളത്തിലെ ലാൻഡിങ്-പാർക്കിങ് ഫീസ് കുറച്ചു

 ആഭ്യന്തര വിമാനങ്ങളുടെ ലാൻഡിങ്, പാർക്കിങ് ചാർജ് കുറച്ച് എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി. 25 ശതമാനമാണ് കുറച്ചത്.  ഇറാൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ എയർലൈൻ സർവീസുകൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനാണ് ഈ നീക്കം.ലാൻഡിങ് പാർക്കിങ് ചാർജുകൾ കുറയ്ക്കണമെന്ന് കേന്ദ്രസർക്കാർ വിമാനത്താവളങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 

 

ന്യൂഡൽഹി: ആഭ്യന്തര വിമാനങ്ങളുടെ ലാൻഡിങ്, പാർക്കിങ് ചാർജ് കുറച്ച് എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി. 25 ശതമാനമാണ് കുറച്ചത്.  ഇറാൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ എയർലൈൻ സർവീസുകൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനാണ് ഈ നീക്കം.ലാൻഡിങ് പാർക്കിങ് ചാർജുകൾ കുറയ്ക്കണമെന്ന് കേന്ദ്രസർക്കാർ വിമാനത്താവളങ്ങളോട് ആവശ്യപ്പെട്ടിരുന്നു. മൂന്ന് മാസത്തേക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. ഈ ഇളവ് എയർലൈൻ കമ്പനികളുടെ ചിലവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയർലൈൻ കമ്പനികൾക്ക് പ്രധാനമായും ചെലവ് വരുന്നത് ലാൻഡിങ്, പാർക്കിങ് ഫീസുകൾക്കാണ്. എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള എല്ലാവിമാനത്താവളങ്ങളിലും ഈ ഇളവ് ബാധമാകും.