ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം

ദേശീയ തലസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും വായു ഗുണനിലവാര സൂചിക (എക്യുഐ) 'വളരെ മോശം' വിഭാഗത്തില്‍ തന്നെ തുടരുന്നു.അക്ഷര്‍ധാം പ്രദേശത്തു രാവിലെ 348 ല്‍ വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തി.

 

ഇന്ന് ഡല്‍ഹിയില്‍ തണുപ്പ് നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് ഐഎംഡി റിപ്പോർട്ട്

ഡല്‍ഹി: ദേശീയ തലസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും വായു ഗുണനിലവാര സൂചിക (എക്യുഐ) 'വളരെ മോശം' വിഭാഗത്തില്‍ തന്നെ തുടരുന്നു.അക്ഷര്‍ധാം പ്രദേശത്തു രാവിലെ 348 ല്‍ വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തി. ആനന്ദ് വിഹാര്‍ പ്രദേശത്തും വായു ഗുണനിലവാര സൂചിക 348 ആയിരുന്നു.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച്‌, 0 നും 50 നും ഇടയിലുള്ള ഒരു AQI 'നല്ലത്', 51 മുതല്‍ 100 വരെ 'തൃപ്തികരം', 101 മുതല്‍ 200 വരെ 'മിതമായത്', 201 മുതല്‍ 300 വരെ 'മോശം', 301 മുതല്‍ 400 വരെ 'വളരെ മോശം', 401 മുതല്‍ 500 വരെ 'ഗുരുതരം' എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്.

അതേസമയം ഇന്ന് ഡല്‍ഹിയില്‍ തണുപ്പ് നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നാണ് ഐഎംഡി റിപ്പോർട്ട്. കുറഞ്ഞ താപനില 5.6 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. ഇത് സാധാരണയേക്കാള്‍ 3.9 ഡിഗ്രി കുറവാണ്.