ഡൽഹിയിൽ വായുമലിനീകരണം വീണ്ടും രൂക്ഷം; എക്യുഐ 300 കടന്നു
ഡൽഹിയിലും സമീപ നഗരങ്ങളിലും വായുമലിനീകരണം വീണ്ടും രൂക്ഷമായി. ഡൽഹിയിലെ വായുനിലവാര സൂചിക 310 വരെ ഉയർന്നതായാണ് റിപ്പോർട്ട്. നോയിഡയിലും എക്യുഐ 300 കടന്നിട്ടുണ്ട്.
Nov 2, 2026, 19:15 IST
ഡൽഹിയിലും സമീപ നഗരങ്ങളിലും വായുമലിനീകരണം വീണ്ടും രൂക്ഷമായി. ഡൽഹിയിലെ വായുനിലവാര സൂചിക 310 വരെ ഉയർന്നതായാണ് റിപ്പോർട്ട്. നോയിഡയിലും എക്യുഐ 300 കടന്നിട്ടുണ്ട്.
വായുനിലവാരം ‘വളരെ മോശം’ വിഭാഗത്തിലേക്ക് താഴ്ന്നതോടെ ആരോഗ്യപ്രശ്നങ്ങൾ വർധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവരും കുട്ടികളും പ്രായമായവരും കൂടുതൽ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണുള്ളത്.
മലിനീകരണം നിയന്ത്രിക്കുന്നതിനായി വാഹനങ്ങൾക്കും നിർമാണ പ്രവർത്തനങ്ങൾക്കും ഉൾപ്പെടെ നിയന്ത്രണ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.