വായു മലിനീകരണം ദരിദ്രരെ ബാധിക്കുന്നു; ദീപാവലി ആഘോഷങ്ങളിൽ ബോധവൽക്കരണം വേണമെന്ന് സുപ്രീം കോടതി
ദീപാവലി ആഘോഷങ്ങൾക്കൊപ്പം വായു മലിനീകരണത്തെക്കുറിച്ച് ജനങ്ങൾ കൂടുതൽ ബോധവാന്മാരായിരിക്കണമെന്ന് സുപ്രീം കോടതി. നിയന്ത്രണം ഏർപ്പെടുത്തുന്നത് കൊണ്ടുമാത്രം മലിനീകരണ പ്രശ്നത്തിന് ശാശ്വത പരിഹാരമാവില്ലെന്നും ഇത്തരം നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിലൂടെ നിയമലംഘനങ്ങൾ വർധിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കോടതി നിരീക്ഷിച്ചു.
ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്കൊപ്പം വായു മലിനീകരണത്തെക്കുറിച്ച് ജനങ്ങൾ കൂടുതൽ ബോധവാന്മാരായിരിക്കണമെന്ന് സുപ്രീം കോടതി. നിയന്ത്രണം ഏർപ്പെടുത്തുന്നത് കൊണ്ടുമാത്രം മലിനീകരണ പ്രശ്നത്തിന് ശാശ്വത പരിഹാരമാവില്ലെന്നും ഇത്തരം നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിലൂടെ നിയമലംഘനങ്ങൾ വർധിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കോടതി നിരീക്ഷിച്ചു.
വാഹനങ്ങളിൽ നിന്നുള്ള പുകയാണ് അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നെന്ന് കോടതി വ്യക്തമാക്കി. മലിനീകരണം ഏറ്റവുമധികം ബാധിക്കുന്നത് സാധാരണക്കാരായ ദരിദ്രരെയാണെന്ന് ചൂണ്ടിക്കാണിച്ച കോടതി, ഉപജീവനത്തിനായി ഭൂരിഭാഗം സമയവും റോഡുകളിൽ ചെലവഴിക്കുന്ന ഇവരുടെ आरोग ആരോഗ്യത്തെ വിഷപ്പുക ദോഷകരമായി ബാധിക്കുമെന്നും കൂട്ടിച്ചേർത്തു.
അതിനിടെ തലസ്ഥാനത്ത് വായു മലിനീകരണം അതീവ ഗുരുതരമായ സാഹചര്യത്തിൽ തുടരുകയാണ്. ഡൽഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 387-ൽ എത്തിനിൽക്കുമ്പോൾ പല പ്രദേശങ്ങളിലും ഇത് 400-ന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരാനിരിക്കുന്ന ദീപാവലിക്കും ഛാട്ട് പൂജയ്ക്കും ശേഷം വായുമലിനീകരണം ഇനിയും വർധിക്കുകയാണെങ്കിൽ കൃത്രിമ മഴ പെയ്യിച്ച് മലിനീകരണത്തോത് കുറയ്ക്കാനാണ് ഡൽഹി സർക്കാരിന്റെ പദ്ധതി.