എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ട സംഭവം: പൈലറ്റിന്റെ രണ്ടാം ഡോപ്പ് ടെസ്റ്റും പോസിറ്റീവ്

സംഭവ ദിവസം 137 യാത്രക്കാരും എട്ട് ജീവനക്കാരുമായി ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന AI2379 വിമാനം, ഇടയ്ക്കുവെച്ച് പെട്ടെന്നുണ്ടായ ശക്തമായ കുലുക്കത്തെ തുടര്‍ന്ന് 300 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

 

പൈലറ്റ് ലഹരി ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്.

ഓഗസ്റ്റ് നാലിന് ഫുക്കറ്റില്‍നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ ഇന്ത്യ വിമാനം 300 അടിയോളം താഴേക്ക് പതിച്ച സംഭവത്തില്‍ പൈലറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. എയര്‍ ഇന്ത്യ വിമാനത്തിന്റെ പ്രധാന പൈലറ്റ് ലഹരി മരുന്ന് ഉപയോഗിച്ചതായി രണ്ടാമത്തെ ഡോപ്പ് ടെസ്റ്റിലും കണ്ടെത്തിയിരിക്കുകയാണ്. പൈലറ്റ് ലഹരി ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്.

സംഭവ ദിവസം 137 യാത്രക്കാരും എട്ട് ജീവനക്കാരുമായി ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന AI2379 വിമാനം, ഇടയ്ക്കുവെച്ച് പെട്ടെന്നുണ്ടായ ശക്തമായ കുലുക്കത്തെ തുടര്‍ന്ന് 300 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

എയര്‍ ഇന്ത്യ ഡല്‍ഹി-ഫുക്കറ്റ് വിമാനം ആകാശച്ചുഴിയില്‍ പെട്ട സംഭവത്തില്‍ രണ്ട് പൈലറ്റുമാരില്‍ ഒരാള്‍ ലഹരി മരുന്ന് ഉപയോഗിച്ചതായി ആദ്യത്തെ പരിശോധയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ രണ്ട് പൈലറ്റുമാരെയും ജോലിയില്‍ നിന്ന് നീക്കം ചെയ്തതായി എയര്‍ ഇന്ത്യ വ്യക്തമാക്കുകയും ചെയ്തു.

ഈ മാസം നാലിനായിരുന്നു വിമാനം അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഏഴ് യാത്രക്കാര്‍ക്ക് പരുക്കേറ്റിരുന്നു. വിമാനം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്ത ശേഷം പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചികിത്സ നല്‍കുകയും ചെയ്തിരുന്നു.