അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനാപകടം; അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
നിലവിലുളള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും (എസ്ഒപി) സുരക്ഷാമാര്‍ഗനിര്‍ദേശങ്ങളും വിലയിരുത്തുകയും ചെയ്യും.
Jun 14, 2025, 07:44 IST
അപകടത്തിന് പിന്നിലെ കാരണങ്ങള്‍ പരിശോധിക്കാന്‍ ഉന്നത തല മള്‍ട്ടി ഡിസിപ്ലിനറി കമ്മിറ്റി രൂപീകരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു.
ജൂണ്‍ 12-ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട സംഭവം അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍.
അപകടത്തിന് പിന്നിലെ കാരണങ്ങള്‍ പരിശോധിക്കാന്‍ ഉന്നത തല മള്‍ട്ടി ഡിസിപ്ലിനറി കമ്മിറ്റി രൂപീകരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. അപകടത്തിന്റെ കാരണം സമിതി പരിശോധിക്കും. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമിതി നല്‍കും. നിലവിലുളള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും (എസ്ഒപി) സുരക്ഷാമാര്‍ഗനിര്‍ദേശങ്ങളും വിലയിരുത്തുകയും ചെയ്യും.