എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്താന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട്

അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് മുന്നോടിയായി നടത്തിയ പറക്കലിനിടെയാണ് വിമാനം പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി.

 

സാങ്കേതിക കാരണങ്ങളാല്‍ ദിശ നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്താന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായി റിപ്പോര്‍ട്ട്. ജൂണ്‍ 22-ന് ദില്ലിയില്‍ നിന്ന് പഞ്ചാബിലെ അമൃത്സറിലേക്ക് പോയ വിമാനമാണ് അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ചത്. സാങ്കേതിക കാരണങ്ങളാല്‍ ദിശ നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് മുന്നോടിയായി നടത്തിയ പറക്കലിനിടെയാണ് വിമാനം പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ പിന്തുടരുന്നതിനിടയില്‍ വിമാനം അന്താരാഷ്ട്ര അതിര്‍ത്തി കടക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.

പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ച ഉടന്‍ തന്നെ പൈലറ്റ് സ്ഥിതി മനസ്സിലാക്കുകയും വിമാനം തിരിച്ചുവിട്ട് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കുകയും ചെയ്തു. സുരക്ഷാ കാരണങ്ങളാല്‍ അമൃത്സറിലിറക്കാതെ വിമാനം ഡല്‍ഹിയിലേക്ക് തന്നെ തിരിച്ചു കൊണ്ടുപോയി ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു. സാധാരണയായി നടത്തുന്ന ഒരു 'ഗോ-എറൗണ്ട്' പ്രക്രിയയ്ക്കിടയിലാണ് ഈ ചെറിയ വീഴ്ച സംഭവിച്ചതെന്നും ഡിജിസിഎയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.