ദില്ലിയില്‍ എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി


സെപ്റ്റംബര്‍ 10-നാണ് സണ്ണി അസല്‍ദേകര്‍ ഹോട്ടലില്‍ മുറിയെടുത്തത്. എന്നാല്‍ തൊട്ടടുത്ത ദിവസം ഫോണ്‍ വിളിച്ചിട്ട് ലഭിക്കാതായതോടെ സഹോദരന്‍ ഹോട്ടല്‍ മാനേജരെ വിവരം അറിയിക്കുകയായിരുന്നു.

 

ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ദില്ലിയിലെ വസന്ത് കുഞ്ചിലുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ പൈലറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ സ്വദേശിയായ എയര്‍ ഇന്ത്യ പൈലറ്റ് ക്യാപ്റ്റന്‍ സണ്ണി അസല്‍ദേകറിനെയാണ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ ദി ഗ്രാന്‍ഡിലാണ് സംഭവം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.


സെപ്റ്റംബര്‍ 10-നാണ് സണ്ണി അസല്‍ദേകര്‍ ഹോട്ടലില്‍ മുറിയെടുത്തത്. എന്നാല്‍ തൊട്ടടുത്ത ദിവസം ഫോണ്‍ വിളിച്ചിട്ട് ലഭിക്കാതായതോടെ സഹോദരന്‍ ഹോട്ടല്‍ മാനേജരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ മാനേജര്‍ പോയി നോക്കിയപ്പോള്‍ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മാസ്റ്റര്‍ കീ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് സണ്ണിയെ അനക്കമറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ദില്ലിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി. റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് അധികൃതര്‍ അറിയിച്ചു.