ഇന്‍ഡിഗോയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും

വിദേശയാത്രകളില്‍ പശ്ചിമേഷ്യന്‍ യാത്രയ്ക്ക് 55 ഡോളര്‍, യൂറോപ്പ് 135 ഡോളര്‍, ഓസ്ട്രേലിയ 210 ഡോളര്‍, വടക്കന്‍ അമേരിക്ക 215 ഡോളര്‍ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.

 

ആഭ്യന്തര യാത്രയ്ക്കുള്ള സര്‍ചാര്‍ജ് നാനൂറ് രൂപയ്ക്കും 1200 രൂപയ്ക്കും ഇടയിലാകും.

ഇന്‍ഡിഗോയ്ക്ക് പിന്നാലെ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും. നിരക്ക് വര്‍ദ്ധനവ് ഒക്ടോബര്‍ 9 മുതല്‍ പ്രാബല്യത്തില്‍ വരും. എയര്‍ ഇന്ത്യയ്ക്ക് പുറമേ ആകാശ എയറും നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിമാന ഇന്ധനമായ എടിഎഫിന് വില കൂടിയ സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസുമടക്കം ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ചത്. സെക്ടറിനും റൂട്ട് കാറ്റഗറിക്കും അനുസരിച്ച് സര്‍ചാര്‍ജില്‍ മാറ്റമുണ്ടാകും. 

ആഭ്യന്തര യാത്രയ്ക്കുള്ള സര്‍ചാര്‍ജ് നാനൂറ് രൂപയ്ക്കും 1200 രൂപയ്ക്കും ഇടയിലാകും. 500 കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്കും ഇന്ധന സര്‍ചാര്‍ജ് 400 രൂപയാണ്. അതേസമയം ആയിരം കിലോമീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 600 രൂപ, 1500 കിലോമീറ്ററിന് 850 രൂപ, 2000 കിലോമീറ്ററിന് 1200 രൂപ എന്നിങ്ങനെയാണ് നിരക്ക് ഈടാക്കുക. വിദേശയാത്രകളില്‍ പശ്ചിമേഷ്യന്‍ യാത്രയ്ക്ക് 55 ഡോളര്‍, യൂറോപ്പ് 135 ഡോളര്‍, ഓസ്ട്രേലിയ 210 ഡോളര്‍, വടക്കന്‍ അമേരിക്ക 215 ഡോളര്‍ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.

ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് ഇന്‍ഡിഗോ ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ചത്. ആഭ്യന്തര സര്‍വീസുകളില്‍ 375 രൂപ മുതല്‍ 1,300 രൂപ വരെ ഇന്ധന ചാര്‍ജ് സെസ് ഇനത്തില്‍ വര്‍ധനവ് ഉണ്ടാകും. അന്താരാഷ്ട്ര സര്‍വീസുകളില്‍ 11,000 മുതല്‍ 10,000 വരെ ചാര്‍ജ് വര്‍ധന ഉണ്ടാകുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.