അഹമ്മദാബാദ് വിമാന അപകടത്തിന് ശേഷം എയർ ഇന്ത്യ 171 നമ്പർ ഉപേക്ഷിക്കുന്നു.
ദുരന്തത്തിന്റെ ഓർമകൾ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
Jun 16, 2025, 22:37 IST
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള (ഗാറ്റ്‌വിക്ക്) വിമാനത്തിന്റെ നമ്പർ AI 159 എന്നാകും
അഹമ്മദാബാദ് വിമാന അപകടത്തിന് ശേഷം എയർ ഇന്ത്യ 171 നമ്പർ ഉപേക്ഷിക്കുന്നു. യാത്രക്കാരെ വേട്ടയാടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ദുരന്തത്തിന്റെ ഓർമകൾ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പഴയത് മാറ്റി വിമാനത്തിന് പുതിയ നമ്പർ നൽകാനാണ് എയർ ലൈനിന്റെ തീരുമാനം.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള (ഗാറ്റ്‌വിക്ക്) വിമാനത്തിന്റെ നമ്പർ AI 159 എന്നാകും. ലണ്ടനിൽ നിന്ന് മടങ്ങി വരുന്ന വിമാനത്തിന്റെ നമ്പർ AI 160 എന്നും നൽകും. ഈ മാറ്റം ഉടൻ തന്നെ പ്രവർത്തികമാകുമെന്നാണ് റിപ്പോർട്ടുകൾ എങ്കിലും വിമാനത്തിന്റെ പുതിയ നമ്പർ പുനർനിർമിക്കുന്ന തീരുമാനത്തെക്കുറിച്ച് എയർ ഇന്ത്യ ഔദ്യോഗികമായി അഭിപ്രായം പറഞ്ഞിട്ടില്ല.