എയര്‍ ഇന്ത്യ ആകാശച്ചുഴി അപകടം: കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെട്ടു. എലിവേറ്റര്‍ നിയന്ത്രണങ്ങളിലും തകരാര്‍ മുന്നറിയിപ്പ് ലഭിച്ചു. എമര്‍ജന്‍സി വാതിലുകളിലും മുന്നറിയിപ്പുകള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

വിമാനത്തിന്റെ ക്യാപ്റ്റന്‍ ഉറക്കമില്ലായ്മയ്ക്ക് മരുന്നുകള്‍ കഴിച്ചതായാണ് മൊഴി.

ഫുക്കറ്റ് ഡല്‍ഹി എയര്‍ ഇന്ത്യ വിമാന അപകടത്തില്‍ വിമാനത്തിന്റെ മെയിന്റനന്‍സ് റിപ്പോര്‍ട്ട് പുറത്ത്. വിമാനത്തിന് നിരവധി സാങ്കേതിക പ്രശ്‌നങ്ങള്‍ക്കുള്ള മുന്നറിയിപ്പ് ലഭിച്ചു. മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളിലും കുറഞ്ഞ മര്‍ദ മുന്നറിയിപ്പ് രേഖപ്പെടുത്തി. രണ്ട് റിസര്‍വോയറുകളിലെ ദ്രാവക നിലയും കുറഞ്ഞിരുന്നു. ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെട്ടു. എലിവേറ്റര്‍ നിയന്ത്രണങ്ങളിലും തകരാര്‍ മുന്നറിയിപ്പ് ലഭിച്ചു. എമര്‍ജന്‍സി വാതിലുകളിലും മുന്നറിയിപ്പുകള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


വിമാനത്തിന്റെ ക്യാപ്റ്റന്‍ ഉറക്കമില്ലായ്മയ്ക്ക് മരുന്നുകള്‍ കഴിച്ചതായാണ് മൊഴി. എഎഐബിക്ക് നല്‍കിയ പൈലറ്റിന്റെ മൊഴിയിലാണ് തനിക്ക് ഉറക്കമില്ലായ്മ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് പറഞ്ഞത്. ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ കഴിച്ചിരുന്നതായും ഫുക്കറ്റിലെ വിശ്രമ സമയത്തും ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പൈലറ്റ് വിശദീകരണം നല്‍കി.

അതേസമയം, തായ്‌ലന്‍ഡിലെ ഫുക്കറ്റില്‍ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനം താഴേക്ക് പതിച്ച സംഭവം അതീവ ഗൗരവമെന്ന് വിലയിരുത്തലിലാണ് വ്യോമയാന മന്ത്രാലയം. വൈദ്യ പരിശോധനയില്‍ പൈലറ്റിന്റെ സാമ്പിളില്‍ കണ്ടെത്തിയ കഞ്ചാവിന്റെ അംശം എങ്ങനെ വന്നു എന്നതില്‍ കൂടുതല്‍ പരിശോധന നടത്തും. ആരോപണ വിധേയനായ പൈലറ്റിനെതിരെ കാബിന്‍ ജീവനക്കാരും സഹ പൈലറ്റും പരാതി നല്‍കി.
ഓഗസ്റ്റ് നാലിന് തായ്‌ലാന്‍ഡിലെ ഫുകെറ്റില്‍ നിന്ന് ദില്ലിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനമാണ് യാത്രക്കിടെ 300 അടി താഴ്ചയിലേക്ക് പെട്ടെന്ന് താഴ്ന്നത്. അപകടത്തില്‍ 20 യാത്രക്കാര്‍ക്കും 4 ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും പരിക്കേറ്റു. സംഭവത്തിന് പിന്നാലെ പൈലറ്റുമാരില്‍ ഒരാളുടെ ലഹരി പരിശോധനാ ഫലം പോസ്റ്റീവ് അയതോടെയാണ് അപകടത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നത്. പൈലറ്റിന്റെ സാമ്പിളില്‍ കണ്ട കഞ്ചാവിന്റെ അംശം എങ്ങനെ വന്നു എന്നതില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും, ചട്ട പ്രകാരം വിഷയം മെഡിക്കല്‍ റിവ്യൂ ഓഫിസര്‍ക്ക് കൈമാറുമെന്നും ഏയര്‍ ഇന്ത്യ മാനേജ്‌മെന്റ് വ്യക്തമാക്കി.