കേരളത്തിന് എയിംസ് അനുവദിക്കുന്നതിൽ തടസ്സമില്ല : മന്ത്രി നഡ്ഡ

ന്യൂഡൽഹി: കേരളത്തിന് എയിംസ് അനുവദിക്കുന്നതിൽ തടസ്സമില്ലെന്ന് ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ. മുൻഗണന അടിസ്ഥാനത്തിൽ എയിംസ് അനുവദിച്ച് വരികയാണെന്നും കേരളത്തിനും നൽകുമെന്നും അദ്ദേഹം രാജ്യസഭയിൽ മറുപടി നൽകി.
കേരളത്തിന് എയിംസ് അനുവദിക്കാൻ എന്താണ് തടസ്സമെന്നും എപ്പോൾ അനുവദിക്കുമെന്നുമുള്ള പി. സന്തോഷ് കുമാറിന്റെ ചോദ്യത്തിനായിരുന്നു മറുപടി. എപ്പോൾ അനുവദിക്കും എന്നതിന് വ്യക്തമായ ഉത്തരം നൽകാത്തതിനെതുടർന്ന് ഇടത് എം.പിമാർ ബഹളം വെച്ചു. കേരളത്തില്‍നിന്നുള്ള അംഗങ്ങളെ ചായ സല്‍ക്കാരത്തിന് വിളിക്കൂ എന്ന് നഡ്ഡയോട് രാജ്യസഭ ചെയർമാൻ ജഗദീപ് ധന്‍ഖർ പറഞ്ഞപ്പോൾ ചായ സൽക്കാരമല്ല എയിംസാണ് വേണ്ടതെന്ന് സന്തോഷ് കുമാർ പറഞ്ഞു.