എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിക്ക് കനത്ത തിരിച്ചടി ; എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു

പാര്‍ട്ടിയിലെ വലിയ വിഭാഗം എംഎല്‍എമാര്‍ ഇന്ന് പാര്‍ട്ടി നേതാവ് സിവി ഷണ്‍മുഖത്തിന്റെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു.

 

തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലത്തില്‍ ഒരു ലക്ഷത്തിലേറെ വോട്ട് ഭൂരിപക്ഷത്തില്‍ ജയിച്ച ഇദ്ദേഹത്തെ പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം എംഎല്‍എമാരും കൈയ്യൊഴിഞ്ഞതായാണ് വിവരം. 

തമിഴ്‌നാട്ടില്‍ ടിവികെ സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് ഉറപ്പായതിന് പിന്നാലെ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിക്ക് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലത്തില്‍ ഒരു ലക്ഷത്തിലേറെ വോട്ട് ഭൂരിപക്ഷത്തില്‍ ജയിച്ച ഇദ്ദേഹത്തെ പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം എംഎല്‍എമാരും കൈയ്യൊഴിഞ്ഞതായാണ് വിവരം. 

പാര്‍ട്ടിയിലെ വലിയ വിഭാഗം എംഎല്‍എമാര്‍ ഇന്ന് പാര്‍ട്ടി നേതാവ് സിവി ഷണ്‍മുഖത്തിന്റെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ എഐഎഡിഎംകെ മുതിര്‍ന്ന നേതാവ് എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തതായാണ് പുറത്തുവരുന്ന വിവരം. എഐഎഡിഎംകെയുടെ 30ലേറെ എംഎല്‍എമാര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.