എ.ഐ ഉപയോഗിച്ച് അധ്യാപികയുടെ അശ്ലീലചിത്രം നിർമിച്ച് പ്രചരിപ്പിച്ചു ; ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കെതിരെ കേസ്
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) ഉപയോഗിച്ച് അധ്യാപികയുടെ അശ്ലീലചിത്രം നിർമിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കെതിരെ കേസെടുത്തു. ഉത്തർപ്രദേശിലാണ് സംഭവം.
Sep 29, 2024, 12:00 IST
മൊറാദാബാദ്: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) ഉപയോഗിച്ച് അധ്യാപികയുടെ അശ്ലീലചിത്രം നിർമിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കെതിരെ കേസെടുത്തു. ഉത്തർപ്രദേശിലാണ് സംഭവം.
പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികൾക്കെതിരെയും ഐ.ടി നിയമത്തിലെ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ചയാണ് പരാതി ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണ്.
സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് വ്യാജ അശ്ലീല ചിത്രം നിർമിക്കാൻ ഇരുവരും എ.ഐ ഉപകരണങ്ങൾ ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു. വിവിധ സമൂഹമാധ്യമ ഗ്രൂപ്പുകളിലും പ്രതികൾ ചിത്രങ്ങൾ പങ്കുവച്ചു.
സംഭവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ചയാണ് അധ്യാപിക പൊലീസിനെ സമീപിച്ചത്. ചിത്രം വെബിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.