അഹമ്മദാബാദിലെ വനിതാ ഹോസ്റ്റലില്‍ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

ഇയാളെ നിയമിച്ച സെക്യൂരിറ്റി ഏജന്‍സിക്കെതിരെയും നടപടിയുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.

 

കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ധരം സിങിന്റെ കാലില്‍ പൊലീസ് വെടിവച്ചു.

അഹമ്മദാബാദിലെ വനിതാ ഹോസ്റ്റലില്‍ യുവതിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി ധരം സിങ് ആണ് പിടിയിലായത്. കസ്റ്റഡിയിലിരിക്കെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് വെടിവച്ചു വീഴ്ത്തി. ശനിയാഴ്ച്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. അഹമ്മദബാദിലെ വനിതാ ഹോസ്റ്റലില്‍ ആറുദിവസം മുന്‍പ് സുരക്ഷ ജീവനക്കാരനായെത്തിയതാണ് പ്രതി ധരം സിങ്. രാത്രി പത്തുമണിയോടെ ഇയാള്‍ കെട്ടിടത്തിന്റെ ടെറസിലെത്തി. ഇതേ സമയം ടെറസില്‍ ഉണ്ടായിരുന്ന 22കാരിയെ പുറകിലൂടെ ആക്രമിച്ചു. കഴുത്തില്‍ വയര്‍കുരുക്കി ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കി. പിന്നാലെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു 

ടെറസിലേക്കുളള വാതില്‍ അകത്ത് നിന്ന് പൂട്ടിയ പ്രതി പെണ്‍കുട്ടിയുടെ ഫോണുമായി കടന്നുകളഞ്ഞു. അന്വേഷണം തുടങ്ങിയ പോലീസ് വൈകാതെ ഇയാളെ പിടികൂടി. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ധരം സിങിന്റെ കാലില്‍ പൊലീസ് വെടിവച്ചു. ഇതിനിടെ ഒരു പോലീസുകാരനും പരിക്കേറ്റു. പ്രതി യുവതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നതായാണ് വിവരം. ഇയാളെ നിയമിച്ച സെക്യൂരിറ്റി ഏജന്‍സിക്കെതിരെയും നടപടിയുണ്ടാകുമെന്ന് പോലീസ് പറഞ്ഞു.