അഹമ്മദാബാദ് അപകടം; വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാർ ആശുപത്രി വിട്ടു
എയർ ഇന്ത്യ വിമാനാപകടത്തിൽ നിന്ന് അത്ഭുകരമായ രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശ് ആശുപത്രി വിട്ടു.അന്വേഷണസംലത്തിന്റെ നിർദ്ദേശ പ്രകാരം വിശ്വാസിനെ ഹോട്ടലിലേക്ക് മാറ്റി.
Jun 18, 2025, 12:05 IST
അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടത്തിൽ നിന്ന് അത്ഭുകരമായ രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശ് ആശുപത്രി വിട്ടു.അന്വേഷണസംലത്തിന്റെ നിർദ്ദേശ പ്രകാരം വിശ്വാസിനെ ഹോട്ടലിലേക്ക് മാറ്റി. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിശ്വാസ് കുമാർ. പ്രധാനമന്ത്രി നരേന്ദ്രമോദി,ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെയുള്ള പ്രമുഖ നേതാക്കൾ ആശുപത്രിയിലെത്തി വിശ്വാസിനെ സന്ദർശിച്ചിരുന്നു.
അപകടത്തെെ കുറിച്ച് വിശ്വാസിന്റെ ഭാഗത്ത് നിന്ന് ഇനിയും വിവരങ്ങൾ അന്വേഷണ സംഘം ചോദിച്ചറിയുമെന്നാണ് വിവരം. 20 വര്‍ഷമായി ഭാര്യയും കുട്ടിയുമായി ലണ്ടനില്‍ താമസിച്ചു വരുന്ന രമേശ് തന്റെ കുടുംബത്തെ സന്ദര്‍ശിക്കാനാണ് ഇന്ത്യയിലേക്ക് എത്തിയത്. സന്ദര്‍ശനത്തിന് ശേഷം തിരികെ ലണ്ടനിലേയ്ക്ക് സഹോദരനൊപ്പം മടങ്ങവെയാണ് അപകടം ഉണ്ടായത്.