അഹമ്മദാബാദ് സ്ഫോടനക്കേസ് ; 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി 

 2008 ജൂലായ് 26-ന് അഹമ്മദാബാദിൽ നടന്ന ഭീകര സ്ഫോടനപരമ്പരക്കേസിൽ വിചാരണക്കോടതി പുറപ്പെടുവിച്ച വിധി ഗുജറാത്ത് ഹൈക്കോടതി പൂർണ്ണമായും ശരിവെച്ചു. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 38 പ്രതികളുടെ വധശിക്ഷ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു. ഇതിനുപുറമെ, മറ്റ് 11 പേർക്ക് ലഭിച്ച ജീവപര്യന്തം തടവ് ശിക്ഷയും ഹൈക്കോടതി നിലനിർത്തി. ജസ്റ്റിസുമാരായ എ. വൈ. കോഗ്‌ജെ, എസ്. ജെ. ദവെ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

വധശിക്ഷ ശരിവെച്ച പട്ടികയിൽ മൂന്ന് മലയാളികൾ ഉൾപ്പെടുന്നുണ്ട്. കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ശിബിലി (47), ശാദുലി (45), മലപ്പുറം കൊണ്ടോട്ടി സ്വദേശി ഇ.ടി. ഷറഫുദ്ദീൻ (43) എന്നിവർക്കാണ് കോടതി വധശിക്ഷ വിധിച്ചത്. കൂടാതെ, ആലുവ കുഞ്ഞനിക്കര സ്വദേശി മുഹമ്മദ് അൻസാറിന് (45) ലഭിച്ച ജീവപര്യന്തം തടവും കോടതി ശരിവെച്ചു.

ഇന്ത്യൻ മുജാഹിദ്ദീൻ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ സ്ഫോടനപരമ്പരയിൽ 56 പേരാണ് കൊല്ലപ്പെട്ടത്. 246 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2002-ലെ ഗുജറാത്ത് കലാപത്തിനുള്ള പ്രതികാരമായാണ് ഈ ഭീകരാക്രമണം നടത്തിയത് എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. 2022 ഫെബ്രുവരി 18-ന് അഹമ്മദാബാദിലെ പ്രത്യേക കോടതി ജഡ്ജി എ. ആർ. പട്ടേൽ 49 പേർക്ക് ശിക്ഷ വിധിച്ച് പുറപ്പെടുവിച്ച ഉത്തരവാണ് ഇപ്പോൾ ഹൈക്കോടതി ശരിവെച്ചിരിക്കുന്നത്. ശിക്ഷാവിധിക്ക് പുറമെ, സ്ഫോടനത്തിൽ ഇരകളായവർക്ക് നഷ്ടപരിഹാരം നൽകാനും കോടതി ഗുജറാത്ത് സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്. 2027 മാർച്ച് 31-നകം നഷ്ടപരിഹാരത്തുക വിതരണം ചെയ്യാനാണ് ജസ്റ്റിസുമാരുടെ ബെഞ്ച് ഉത്തരവിട്ടത്.