പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച  54 കാരൻ അറസ്റ്റിൽ

അഹമ്മദാബാദ് : പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 54 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. 4 പെൺകുട്ടികളെ  ബലാത്സംഗം ചെയ്തതായും ആ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചതായും പോലീസ് കണ്ടെത്തി.

 

അഹമ്മദാബാദ് : പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 54 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. 4 പെൺകുട്ടികളെ  ബലാത്സംഗം ചെയ്തതായും ആ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചതായും പോലീസ് കണ്ടെത്തി.

കുട്ടികളുടെ രക്ഷിതാക്കൾ പോസ്കോ നിയമപ്രകാരം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് വാസോ പോലീസ്, ഒക്ടോബർ 13-ന് നദിയാദിലെ പെയിന്ററായ ചന്ദ്രകാന്ത് പട്ടേലിനെ അറസ്റ്റ് ചെയ്യുക്കയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിൽ, പട്ടേൽ പണം, മിഠായികൾ, ബിസ്കറ്റുകൾ വാഗ്ദാനം ചെയ്ത് കുട്ടികളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും, അവിടെ ബലാത്സംഗം ചെയ്തതിനൊപ്പം മൊബൈൽ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങൾ ചിത്രീകരിച്ചുവെന്നും കണ്ടെത്തി. ഫോൺ പരിശോധിച്ചപ്പോൾ നൂറുകണക്കിന് അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തിയതായി പോലീസ് വെളിപ്പെടുത്തി. ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

കെടാ എസ്.പി രാജേഷ് ഗാഡിയ പറയുന്നതനുസരിച്ച്, നാലു പെൺകുട്ടികളെയും ബലാത്സംഗം ചെയ്തതായി സ്ഥിരീകരിച്ചു. കുറ്റവാളിയായ പട്ടേലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചതായും ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ രക്ഷിതാക്കൾ പെൺകുട്ടികളിൽ ഒരാൾ അസുഖബാധിതയായതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോൾ, പട്ടേൽ അവരെ ലൈംഗികമായി പീഡിപ്പിച്ചതായി വെളിപ്പെടുത്തി. ഇതറിഞ്ഞ് മറ്റുള്ള കുട്ടികളുടെ രക്ഷിതാക്കളും പോലീസിനെ സമീപിച്ചു.

പട്ടേൽ മറ്റ് പെൺകുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.