കലാപത്തിന് പിന്നാലെ വില വര്‍ധനവില്‍ പൊറുതിമുട്ടി മണിപ്പൂരിലെ ജനങ്ങള്‍

പെട്രോള്‍ മുതല്‍ പച്ചക്കറികള്‍ക്ക് വരെ ആളുകള്‍ ഇരട്ടിയിലധികം പണം നല്‍കിയാണ് വാങ്ങുന്നത്.
 

ആഭ്യന്തര കലാപം രൂക്ഷമായ മണിപ്പൂരില്‍ ജനജീവിതം വീണ്ടും ദുസ്സഹമാക്കി അവശ്യ സാധനങ്ങളുടെ വില കുത്തനെ കുതിക്കുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സാധനങ്ങളുടെ ഇറക്കുമതി കുറഞ്ഞതോടെയാണ് അവശ്യ സാധനങ്ങളുടെ വില വര്‍ധിക്കുന്നത്. പെട്രോള്‍ മുതല്‍ പച്ചക്കറികള്‍ക്ക് വരെ ആളുകള്‍ ഇരട്ടിയിലധികം പണം നല്‍കിയാണ് വാങ്ങുന്നത്.

പെട്രോള്‍, അരി, ഉരുളക്കിഴങ്ങ്, ഉള്ളി തുടങ്ങിയ വസ്തുക്കളുടെ വില കുത്തനെ വര്‍ധിച്ച് ഇരട്ടിയിലധികമായി. സംസ്ഥാനത്ത് ലഭിക്കുന്ന സൂപ്പര്‍ഫൈന്‍ അരിചാക്കിന് 900 രൂപയായിരുന്നത് 1,800 രൂപയായി ഉയര്‍ന്നു. ഉരുളക്കിഴങ്ങിനും ഉള്ളിക്കും വില 20 മുതല്‍ 30 രൂപ വരെ വര്‍ധിച്ചു. പലയിടത്തും പെട്രോളിന് 170 രൂപയിലെത്തി. ഭക്ഷ്യ സാധനങ്ങള്‍ക്കെല്ലാം വില ഉയരുകയാണ്.