പകല്‍ച്ചൂടിന് പിന്നാലെ രാജ്യത്ത് 26 പ്രധാന നഗരങ്ങളില്‍ രാത്രികാല താപനിലയും കുതിച്ചുയരുന്നു

പകല്‍ച്ചൂടിന് പിന്നാലെ രാജ്യത്ത് രാത്രികാല താപനിലയും കുതിച്ചുയരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ 26 പ്രധാന നഗരങ്ങളില്‍ രാത്രികാല താപനില സാധാരണയേക്കാള്‍ ഉയർന്ന നിലയിലാണ്

 

ഏറ്റവും ഉയർന്ന വർധന: അസമിലെ ഗുവാഹത്തിയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്.

പകല്‍ച്ചൂടിന് പിന്നാലെ രാജ്യത്ത് രാത്രികാല താപനിലയും കുതിച്ചുയരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ 26 പ്രധാന നഗരങ്ങളില്‍ രാത്രികാല താപനില സാധാരണയേക്കാള്‍ ഉയർന്ന നിലയിലാണ്.പത്ത് നഗരങ്ങളില്‍ താപനിലയില്‍ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും ഉയർന്ന വർധന: അസമിലെ ഗുവാഹത്തിയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്. ഇവിടെ സാധാരണയേക്കാള്‍ 3.9°C കൂടുതല്‍ താപനില രാത്രിയില്‍ രേഖപ്പെടുത്തി.28 സംസ്ഥാനങ്ങളിലെയും 8 കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രധാന നഗരങ്ങളെ അടിസ്ഥാനമാക്കിയാണ് 'ഡെയ്ലി ഹീറ്റ് ട്രാക്കർ' ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

ഹരിയാനയിലെ ഹിസാർ, പഞ്ചാബിലെ ലുധിയാന എന്നിവിടങ്ങളിലെ കണക്കുകളാണ് റിപ്പോർട്ടിലുള്ളത്. ചണ്ഡിഗഢിലെ വിവരങ്ങള്‍ പ്രത്യേകം നല്‍കിയിട്ടുണ്ട്. ജമ്മു കശ്മീരില്‍ ജമ്മു, ശ്രീനഗർ എന്നീ രണ്ട് തലസ്ഥാന നഗരങ്ങളിലെയും താപനില പരിശോധിച്ചു