മുല്ലപ്പെരിയാറിന് പിന്നാലെ മെക്കെദാട്ടു അണക്കെട്ടിലും നിലപാട് കടുപ്പിക്കാന്‍ വിജയ് സര്‍ക്കാര്‍

കര്‍ണാടകയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ വിമര്‍ശിച്ചുള്ള പ്രമേയത്തിനാണ് ടിവികെയുടെ നീക്കം.

 

തമിഴ്‌നാട് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാനാണ് ആലോചന. 

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന നയപ്രഖ്യാപനത്തിന് പിന്നാലെ കര്‍ണ്ണാടകയിലെ മേക്കെദാട്ടു അണക്കെട്ടിലും നിലപാട് കടുപ്പിക്കാന്‍ വിജയ് സര്‍ക്കാര്‍. കാവേരി നദിക്ക് കുറുകെ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന മേക്കെദാട്ടു അണക്കെട്ടിന് കര്‍ണാടകത്തിന് കേന്ദ്രം അനുമതി നല്കരുതെന്നാണ് ടിവികെ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് തമിഴ്‌നാട് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാനാണ് ആലോചന. 

കര്‍ണാടകയിലെ കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ വിമര്‍ശിച്ചുള്ള പ്രമേയത്തിനാണ് ടിവികെയുടെ നീക്കം. മേക്കെദാട്ടു അണക്കെട്ട് പദ്ധതിക്ക് തമിഴ്നാട്, കേരളം, പുതുച്ചേരി സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ അനുമതി നല്‍കരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.