വിവാഹശേഷം കാമുകൻ അവഗണിച്ചു; തെലങ്കാനയില്‍ കാമുകന്റെ ഭാര്യയെയും ആറുമാസം പ്രായമുള്ള മകനെയും കാമുകി തീകൊളുത്തിക്കൊന്നു
തെലങ്കാനയില്‍ പ്രണയിച്ച പുരുഷൻ വിവാഹം കഴിച്ചതിന് ശേഷം തന്നെ നിരന്തരം അവഗണിച്ചതില്‍ പ്രകോപിതയായ യുവതി, കാമുകന്റെ ഭാര്യയെയും കുഞ്ഞിനെയും തീകൊളുത്തി കൊന്നു.തെലങ്കാന നല്‍ഗൊണ്ടയിലാണ് കേസിനാസ്പദമായ സംഭവം.
പ്രതിയായ സ്ത്രീക്ക് യുവാവുമായി ദീര്‍ഘകാലമായി ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹ ശേഷം യുവാവ് തന്നെ അവഗണിച്ചതാണ് യുവതിയെ പ്രകോപിതയാക്കിയത്
തെലങ്കാന: തെലങ്കാനയില്‍ പ്രണയിച്ച പുരുഷൻ വിവാഹം കഴിച്ചതിന് ശേഷം തന്നെ നിരന്തരം അവഗണിച്ചതില്‍ പ്രകോപിതയായ യുവതി, കാമുകന്റെ ഭാര്യയെയും കുഞ്ഞിനെയും തീകൊളുത്തി കൊന്നു.തെലങ്കാന നല്‍ഗൊണ്ടയിലാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ദിവസം പ്രകോപിതയായി യുവാവിൻ്റെ വീട്ടിലെത്തിയ യുവതി തൻ്റെ കൈയ്യിലിരുന്ന പെട്രോള്‍ യുവതിക്കും കൈകുഞ്ഞിനും നേരെ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
പ്രതിയായ സ്ത്രീക്ക് യുവാവുമായി ദീര്‍ഘകാലമായി ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹ ശേഷം യുവാവ് തന്നെ അവഗണിച്ചതാണ് യുവതിയെ പ്രകോപിതയാക്കിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് യുവാവിൻ്റെ വീട്ടിലെത്തിയ യുവതി ഭാര്യയുടെ മേല്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറ് മാസം പ്രായമുള്ള കുഞ്ഞ് ചികിത്സയ്ക്കിടെയാണ് മരിച്ചത്.യുവതിയുടെ കൈവശം പെട്രോളും കത്തിയും മുളകുപൊടിയും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്ബോള്‍ യുവാവ് വീട്ടില്‍ ഉണ്ടായിരുന്നില്ല,