വാക്കുതര്‍ക്കത്തിന് പിന്നാലെ 25കാരനായ യുവാവിന്റെ തലയറുത്ത് വീട്ടില്‍ കൊണ്ടുപോയി ;  പ്രതി പിടിയില്‍

കൊല്ലപ്പെട്ട ബബ്ലുവിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഐസ്‌ക്രീം വിറ്റാണ് ബബ്ലു കുടുംബം പോറ്റിയിരുന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

 

25 വയസ് മാത്രം പ്രായമുള്ള ബബ്ലു എന്ന യുവാവാവ് കൊല്ലപ്പെട്ടത്.

 വാക്കുതര്‍ക്കത്തിന് പിന്നാലെ 25കാരനായ യുവാവിന്റെ തലയറുത്ത് വീട്ടിലേക്ക് കൊണ്ടുപോയ പ്രതിയെ പൊലീസ് പിടികൂടി. ഐസ്‌ക്രീം കച്ചവടക്കാരനായ യുവാവാണ് കൊല്ലപ്പെട്ടത്.

25 വയസ് മാത്രം പ്രായമുള്ള ബബ്ലു എന്ന യുവാവാവ് കൊല്ലപ്പെട്ടത്. ബാരാബങ്കി ജില്ലയിലെ പര്‍സവാള്‍ ഗ്രാമത്തില്‍ ഐസ്‌ക്രീം വില്‍ക്കാനായി ചെന്നതാണ് ബബ്ലു. ഇതിനിടെ ശങ്കര്‍ യാദവ് എന്നയാളുമായി ബബ്ലു വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
തര്‍ക്കം രൂക്ഷമായതോടെ ശങ്കര്‍ യാദവ് അരിവാളെടുത്ത് ബബ്ലുവിനെ ആക്രമിച്ചു. കഴുത്തറുത്ത ശേഷം ഒന്നുമറിയാത്ത പോലെ തലയും കൊണ്ട് വീട്ടിലേക്ക് പോയി. സംഭവം അറിഞ്ഞ് പ്രതിയുടെ വീട്ടിലേക്ക് ചെന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പാചകം ചെയ്യുന്ന ശങ്കറിനെയാണ്. തൊട്ടടുത്തായി ബബ്ലുവിന്റെ തലയും കാണാമായിരുന്നു.

വന്‍ പൊലീസ് സന്നാഹത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ബബ്ലുവിന്റെ തല കണ്ടെത്തി. കൊല്ലപ്പെട്ട ബബ്ലുവിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഐസ്‌ക്രീം വിറ്റാണ് ബബ്ലു കുടുംബം പോറ്റിയിരുന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.