എട്ടുവര്‍ഷത്തെ പ്രണയം അവസാനിപ്പിച്ച് മറ്റൊരു വിവാഹത്തിനൊരുങ്ങി ; യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി യുവതി

എട്ട് വര്‍ഷമായി യുവാവും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു.

 

അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് തന്നെയാണ് പൊലീസിനെ വിളിച്ചു വരുത്തിയത്.

പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് ആണ്‍ സുഹൃത്തിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. അക്രമ ശേഷം കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാനും യുവതി ശ്രമിച്ചു. പൊലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

എട്ട് വര്‍ഷമായി യുവാവും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ യുവാവ് മറ്റൊരു യുവതിയുമായി വിവാഹത്തിന് തയ്യാറെടുത്തു. വിവരം അറിഞ്ഞ കാമുകി യുവാവിനെ അവസാനമായി ഒന്ന് കാണണമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്നാണ് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് തന്നെയാണ് പൊലീസിനെ വിളിച്ചു വരുത്തിയത്. യുവതിയുടെ ആത്മഹത്യ ശ്രമവും പൊലീസിനെ അറിയിച്ചു. 

യുവതിയും യുവാവും അപകടനില തരണം ചെയ്തിട്ടുണ്ട്. കാറില്‍ വെച്ച് അക്രമം നടന്നുവെന്നാണ് യുവാവിന്റെ മൊഴി. എന്നാല്‍ ഗസ്റ്റ് ഹൗസില്‍ വെച്ച് സംഭവം നടന്നതായാണ് യുവതി പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്