ജാര്‍ഖണ്ഡിലെ വോട്ടര്‍പട്ടികയില്‍ അഫ്ഗാന്‍ പൗരന്മാരും, കണ്ടെത്തിയത് എസ്‌ഐആര്‍ നടപടികള്‍ക്കിടെ
ജാര്‍ഖണ്ഡിലെ വോട്ടര്‍പട്ടികയില്‍ അഫ്ഗാന്‍ പൗരന്മാരും, കണ്ടെത്തിയത് എസ്‌ഐആര്‍ നടപടികള്‍ക്കിടെ
സംഭവത്തില്‍ അന്വേഷണം നടത്താനും ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
ജംഷേദ്പുര്‍ ഈസ്റ്റ് നിയോജകമണ്ഡലത്തിലെ 286-ാംനമ്പര്‍ പോളിങ് സ്റ്റേഷനിലെ വോട്ടര്‍പട്ടികയിലാണ് അഫ്ഗാന്‍ സ്വദേശികളുടെ പേരുകളുമുള്ളത്.
ജാര്‍ഖണ്ഡിലെ വോട്ടര്‍പട്ടികയില്‍ അഫ്ഗാന്‍ പൗരന്മാരും. എസ്‌ഐആര്‍(തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണം) നടപടികള്‍ക്കിടെയാണ് മൂന്ന് അഫ്ഗാനിസ്ഥാന്‍ സ്വദേശികളുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ കണ്ടെത്തിയത്. ഇതോടെ സര്‍ക്കാരിനെതിരേ പ്രതിപക്ഷവും രംഗത്തെത്തി.
ജംഷേദ്പുര്‍ ഈസ്റ്റ് നിയോജകമണ്ഡലത്തിലെ 286-ാംനമ്പര്‍ പോളിങ് സ്റ്റേഷനിലെ വോട്ടര്‍പട്ടികയിലാണ് അഫ്ഗാന്‍ സ്വദേശികളുടെ പേരുകളുമുള്ളത്. അഫ്ഗാനിസ്ഥാന്‍ സ്വദേശികളായ അസില്‍ ഖാന്‍, മുഹമ്മദ് അസ്ലം, മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് 30,31,33 സീരിയല്‍ നമ്പറുകളിലായി പട്ടികയിലുള്ളവര്‍. വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനിടെയാണ് ഇവരുടെ പേരുകള്‍ കണ്ടെത്തിയത്. മൂവരും അഫ്ഗാന്‍ സ്വദേശികളാണെന്ന് സ്ഥിരീകരിച്ചതോടെ ഇവരുടെ പേരുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കംചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്താനും ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ജംഷേദ്പുര്‍ ഡെപ്യൂട്ടി കമ്മീഷണര്‍, എസ്എസ്പി തുടങ്ങിയവര്‍ക്കാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരേ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.