തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി തൃഷ

 തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ ദിനം കൂടിയാണ് ഇന്ന്.

 

 വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് പിന്നാലെ വിജയുടെ വ്യക്തിജീവിതവും വളരെയധികം ചര്‍ച്ചയായിരുന്നു.

തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി തൃഷ കൃഷ്ണന്‍. തൃഷയുടെ ജന്മദിനമാണ് ഇന്ന്.  തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ ദിനം കൂടിയാണ് ഇന്ന്. നടന്‍ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ഈ തെരഞ്ഞെടുപ്പില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട വ്യക്തിയാണ് തൃഷ.

 വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് പിന്നാലെ വിജയുടെ വ്യക്തിജീവിതവും വളരെയധികം ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഉള്‍പ്പെടെ വലിയ രീതിയിലുള്ള ആരോപണങ്ങള്‍ നടി തൃഷയ്ക്ക് നേരെയും ഉയര്‍ന്നിരുന്നു. വിജയുടെ വിവാഹമോചന വാര്‍ത്തകള്‍ പുറത്തുവന്നതും തൃഷയും വിജയും ഒന്നിച്ച് പൊതുവേദിയിലെത്തിയതുമെല്ലാം തമിഴ്‌നാട് രാഷ്ട്രീയത്തില്‍  വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.