നടി നോറ ഫത്തേഹി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു

അപകടത്തില്‍ നടിക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും പ്രാഥമിക ചികിത്സയ്ക്കായി അവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

പരിശോധനകള്‍ക്ക് ശേഷം അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു

പ്രശസ്ത നടി നോറ ഫത്തേഹി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. മുംബൈയില്‍ നടക്കുന്ന സണ്‍ബേണ്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ഒരാള്‍ ഓടിച്ചിരുന്ന വാഹനം നോറയുടെ കാറില്‍ ഇടിക്കുകയായിരുന്നു എന്ന് മുംബൈ പൊലീസ് സ്ഥിരീകരിച്ചു. അപകടത്തില്‍ നടിക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും പ്രാഥമിക ചികിത്സയ്ക്കായി അവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിശോധനകള്‍ക്ക് ശേഷം അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഈ അപകടം നടന്നിട്ടും നോറ സണ്‍ബേണ്‍ മേളയില്‍ നിശ്ചയിച്ച പ്രകാരം പ്രകടനം നടത്തി. അപകടമുണ്ടാക്കിയ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ അശ്രദ്ധമായും മദ്യപിച്ചും വാഹനമോടിച്ചതിന് പൊലീസ് കേസെടുക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്. നടി സുരക്ഷിതയായിരിക്കുന്നു എന്ന വാര്‍ത്ത ആരാധകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്.