സിജെപി നേതാവ് അഭിജീത് ദിപ്കെയുടെ ഇംഗ്ലീഷിനെ പരിഹസിച്ച് നടി കങ്കണ റണാവത്ത്

സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ ഇംഗ്ലീഷ് ഭാഷ സംസാര ശൈലിക്കെതിരേ നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു നടി അഭിജീതിനെതിരേ പരിഹാസവുമായി രംഗത്തെത്തിയത്. 12ാം ക്ലാസ് പാസായ കങ്കണയും ബോസ്റ്റൺ യൂണിവേഴ്സിറ്റി ദിപ്കെ എന്ന ക‍്യാപ്ഷനോട് കൂടിയായിരുന്നു കങ്കണയുടെ പോസ്റ്റ്. ഇംഗ്ലീഷിൽ ഒരാൾ തീപ്പൊരിയാണെന്നും എന്നാൽ മറ്റൊരാൾക്ക് റീബൂട്ട് വേണമെന്നായിരുന്നു കങ്കണയുടെ ക‍്യാപ്ഷൻ

 

 ന‍്യൂഡൽഹി: സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ ഇംഗ്ലീഷ് ഭാഷ സംസാര ശൈലിക്കെതിരേ നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു നടി അഭിജീതിനെതിരേ പരിഹാസവുമായി രംഗത്തെത്തിയത്. 12ാം ക്ലാസ് പാസായ കങ്കണയും ബോസ്റ്റൺ യൂണിവേഴ്സിറ്റി ദിപ്കെ എന്ന ക‍്യാപ്ഷനോട് കൂടിയായിരുന്നു കങ്കണയുടെ പോസ്റ്റ്. ഇംഗ്ലീഷിൽ ഒരാൾ തീപ്പൊരിയാണെന്നും എന്നാൽ മറ്റൊരാൾക്ക് റീബൂട്ട് വേണമെന്നായിരുന്നു കങ്കണയുടെ ക‍്യാപ്ഷൻ. ഇംഗ്ലീഷിൽ അഭിജീത് ദിപ്കെ ഒരു പ്രസ്താവന നടത്തുന്നതാണ് വിഡിയോയിലുള്ളത്.

അതേസമയം, ഒരു വനിതാ അഭിനേത്രി എന്ന നിലയ്ക്ക് ചലചിത്ര മേഖല തന്നെ എങ്ങനെയാണ് കണ്ടിരുന്നതെന്ന കാര‍്യം കങ്കണ ഇംഗ്ലീഷിൽ സംസാരിക്കുന്നതും കാണാം. സിനിമാ മേഖലയിൽ കരിയറിന്‍റെ തുടക്ക കാലത്ത് തനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ വശമില്ലെന്ന് കങ്കണ നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്. 'കോഫി വിത്ത് കരൺ' എന്ന പരിപാടിയിൽ സോനം കപൂർ ഇതിന്‍റെ പേരിൽ തന്നെ പരിഹസിച്ചതായും നടി വ‍്യക്തമാക്കിയിരുന്നു. നേരത്തെയും സിജെപി നേതാക്കൾക്കെതിരേ കങ്കണ വിമർശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വീണ്ടും സിജെപി നേതാവിനെ കടന്നാക്രമിച്ചിരിക്കുന്നത്.