നടന്‍ വിജയ്ക്ക് വീണ്ടും സമന്‍സ് ; 19ന് വീണ്ടും ഹാജരാകണം

 

കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി വീണ്ടും ഹാജരാകാന്‍ അന്വേഷണസംഘം ആവശ്യപ്പെടുകയായിരുന്നു.

 

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരായി വിജയ് മൊഴി നല്‍കിയിരുന്നു.

കരൂര്‍ ദുരന്തത്തില്‍ ടിവികെ അധ്യക്ഷനും നടനുമായ വിജയ്ക്ക് വീണ്ടും സിബിഐ സമന്‍സ് അയച്ചു. ഈ മാസം 19ന് വീണ്ടും സിബിഐക്ക് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരായി വിജയ് മൊഴി നല്‍കിയിരുന്നു. എന്തുകൊണ്ട് കരൂരില്‍ എത്താന്‍ വൈകി എന്നതടക്കം വിജയ്ക്ക് മുന്നില്‍ സിബിഐ വെച്ചത് 90 ചോദ്യങ്ങളാണ്.

എന്നാല്‍ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി വീണ്ടും ഹാജരാകാന്‍ അന്വേഷണസംഘം ആവശ്യപ്പെടുകയായിരുന്നു. പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് ശേഷം ഹാജരാകാമെന്ന വിജയ്യുടെ അപേക്ഷ പരിഗണിച്ചാണ് 19-ാം തീയതിയിലേക്ക് മാറ്റിയത്.