ഒന്നിലധികം വോട്ടർ ഐഡി കൈവശം വച്ചുവെന്ന കേസ്; നടൻ പ്രകാശ് രാജിന് ജാമ‍്യം

മൂന്ന് സംസ്ഥാനങ്ങളിലായി ഒന്നിലധികം വോട്ടർ ഐഡി കൈവശം വച്ചുവെന്ന കേസിൽ നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ‍്യം. ബെംഗളൂരു അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ‍്യം നൽകിയത്.ബെംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് 4 വോട്ടർ ഐഡികൾ ഉണ്ടെന്ന ശേഷാദ്രിപുരം സ്വദേശിയുടെ പരാതിയിൽ ബെംഗളൂരു മജിസ്ട്രേറ്റ് കോടതി നടനെതിരേ ജാമ‍്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.

 

ബെംഗളൂരു: മൂന്ന് സംസ്ഥാനങ്ങളിലായി ഒന്നിലധികം വോട്ടർ ഐഡി കൈവശം വച്ചുവെന്ന കേസിൽ നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ‍്യം. ബെംഗളൂരു അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ‍്യം നൽകിയത്.

ബെംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് 4 വോട്ടർ ഐഡികൾ ഉണ്ടെന്ന ശേഷാദ്രിപുരം സ്വദേശിയുടെ പരാതിയിൽ ബെംഗളൂരു മജിസ്ട്രേറ്റ് കോടതി നടനെതിരേ ജാമ‍്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.

3 തവണകളായി സമൻസ് അയച്ചിട്ടും കൈപ്പറ്റാത്ത സാഹചര‍്യത്തിലായിരുന്നു നടപടി. എന്നാൽ ഈ വാർത്തകൾ എല്ലാം വ‍്യാജമാണെന്ന് ചൂണ്ടിക്കാട്ടി അന്ന് നടൻ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. വിഷയത്തിൽ തുടർനടപടികളുമായി മുന്നോട്ടു പോകുമെന്ന കാര‍്യം പരാതിക്കാരൻ വ‍്യക്തമാക്കിയിട്ടുണ്ട്.