നടൻ അക്ഷയ് കുമാറും ഭാര്യയും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. തിങ്കളാഴ്ച രാത്രി ഒമ്പതോടെ മുംബൈയിലെ ജുഹുവില്‍ വെച്ചായിരുന്നു അപകടം.അപകടത്തില്‍ നിന്ന് താരവും ഭാര്യ ട്വിങ്കിള്‍ ഖന്നയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

 

അമിതവേഗതയിലെത്തിയ ഒരു മെഴ്സിഡസ് കാർ ആദ്യം ഒരു ഓട്ടോറിക്ഷയില്‍ ഇടിക്കുകയും, നിയന്ത്രണം വിട്ട ഓട്ടോ അക്ഷയ് കുമാറിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഇന്നോവ കാറില്‍ വന്നിടിക്കുകയുമായിരുന്നു

മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. തിങ്കളാഴ്ച രാത്രി ഒമ്പതോടെ മുംബൈയിലെ ജുഹുവില്‍ വെച്ചായിരുന്നു അപകടം.അപകടത്തില്‍ നിന്ന് താരവും ഭാര്യ ട്വിങ്കിള്‍ ഖന്നയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

അമിതവേഗതയിലെത്തിയ ഒരു മെഴ്സിഡസ് കാർ ആദ്യം ഒരു ഓട്ടോറിക്ഷയില്‍ ഇടിക്കുകയും, നിയന്ത്രണം വിട്ട ഓട്ടോ അക്ഷയ് കുമാറിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഇന്നോവ കാറില്‍ വന്നിടിക്കുകയുമായിരുന്നു.പരിക്കേറ്റ ഓട്ടോ ഡ്രൈവറെയും യാത്രക്കാരനെയും ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആ സമയത്ത് അക്ഷയ് കുമാറും ഭാര്യയും തൊട്ടുമുന്നിലുള്ള മറ്റൊരു കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്. താരത്തിന്റെ കാറിലും ചെറിയ രീതിയില്‍ ഉരസലുകള്‍ ഉണ്ടായെങ്കിലും വലിയ അപകടം ഒഴിവാകുകയായിരുന്നു.