ഐഷി ഘോഷിനെതിരായ നടപടി; പ്രതിഷേധം ശക്തമാക്കാന്‍ സിപിഎം
ഐഷി ഘോഷിനെതിരായ നടപടി; പ്രതിഷേധം ശക്തമാക്കാന്‍ സിപിഎം
നടപടിയില്‍ പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ് സിപിഎം
Jul 29, 2026, 07:29 IST
ഇന്നലെ രാത്രി വൈകിയും മഫ്തിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ എകെജി ഭവന് സമീപം ഐഷിയെ തെരഞ്ഞെത്തി.
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിന് എതിരായ ദില്ലി പോലീസ് നടപടി വീണ്ടും. ഇന്നലെ രാത്രി വൈകിയും മഫ്തിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ എകെജി ഭവന് സമീപം ഐഷിയെ തെരഞ്ഞെത്തി.
നടപടിയില്‍ പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ് സിപിഎം. ഇന്ന് പട്യാല ഹൗസ് കോടതിയില്‍ അറസ്റ്റ് വാറണ്ടിന് എതിരെ സമീപിക്കും .പാര്‍ട്ടി ആസ്ഥാനത്ത് അതിക്രമിച്ചു കയറിയുള്ള പോലീസ് നടപടി സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും എന്നും നേതാക്കള്‍ അറിയിച്ചു. വിഷയം പാര്‍ലമെന്റിലും ഉയര്‍ത്തിയേക്കും. പാര്‍ട്ടി ആസ്ഥാനത്ത് കയറിയുള്ള നടപടി ഇടത് നേതാക്കള്‍ ഒറ്റക്കെട്ടായി ചെറുക്കും എന്ന് എംപിമാര്‍ വ്യക്തമാക്കി.