വിജയിയുടെ റാലിയില്‍ വീണ്ടും അപകടം; സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു; ഒരു വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്
നടനും ടിവികെ നേതാവുമായ വിജയിയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ അപകടം. തഞ്ചാവൂരിലെ റാലിയിലുണ്ടായ അപകടത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു.
Updated: Mar 5, 2026, 10:14 IST
വിദ്യാര്‍ഥിയുടെ നില ഗുരുതരമാണ്.പി. വിഘ്നേഷ് എന്ന യുവാവിനാണ് പരിക്കേറ്റത്. ഡിഗ്രി മൂന്നാം വർഷ വിദ്യാർഥിയാണ് വിഘ്നേഷ്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയിയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ അപകടം. തഞ്ചാവൂരിലെ റാലിയിലുണ്ടായ അപകടത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു.
വിദ്യാര്‍ഥിയുടെ നില ഗുരുതരമാണ്.പി. വിഘ്നേഷ് എന്ന യുവാവിനാണ് പരിക്കേറ്റത്. ഡിഗ്രി മൂന്നാം വർഷ വിദ്യാർഥിയാണ് വിഘ്നേഷ്. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
വിജയിയുടെ വാഹനത്തെ പിന്തുടർന്ന ബൈക്കുകള്‍ പൊലീസ് വാഹനത്തിലിടിച്ചാണ് അപകടം.തിരുച്ചിയില്‍ നിന്ന് തഞ്ചാവൂരിലെ ചെങ്കിപ്പട്ടിയിലേക്ക് ഒരു പാർട്ടി യോഗത്തില്‍ പങ്കെടുക്കാൻ പോകുകയായിരുന്നു വിജയി.