ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് മിന്നും വിജയം 

യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് മികച്ച വിജയം. മുഖ്യപാനലിലെ മൂന്ന് സീറ്റും എബിവിപി നേടി. യാഷ് ദബാസ് പ്രസിഡന്റായും എന്‍എസ് യുഐ വിമത സ്ഥാനാര്‍ത്ഥി ദീപാന്‍ഷു ഷോക്കീന്‍ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. എബിവിപിയുടെ റിയ ഛാവ്ഡി സെക്രട്ടറിയായും ലക്ഷ്യ രാജ് സിങ് ജോയിന്റ് സെക്രട്ടറിയായും വിജയിച്ചു.

 

ന്യൂഡല്‍ഹി:  യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് മികച്ച വിജയം. മുഖ്യപാനലിലെ മൂന്ന് സീറ്റും എബിവിപി നേടി. യാഷ് ദബാസ് പ്രസിഡന്റായും എന്‍എസ് യുഐ വിമത സ്ഥാനാര്‍ത്ഥി ദീപാന്‍ഷു ഷോക്കീന്‍ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. എബിവിപിയുടെ റിയ ഛാവ്ഡി സെക്രട്ടറിയായും ലക്ഷ്യ രാജ് സിങ് ജോയിന്റ് സെക്രട്ടറിയായും വിജയിച്ചു.

ജന്തര്‍മന്തിര്‍ സംഭവത്തിന് പിന്നാലെ രാജ്യതലസ്ഥാനത്ത് നടന്ന സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് മികച്ച മുന്നേറ്റം നടത്താനായി. എന്‍എസ് യുഐയിലെ ഭിന്നതയാണ് ഇത്തവണ എബിവിപിക്ക് വിജയം എളുപ്പമാക്കിയത്. മുഖ്യസ്ഥാനങ്ങളിലെല്ലാം എന്‍എസ് യുവിന് വിമത സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നു. സീറ്റ് നിഷേധിച്ചതോടെയാണ് ദീപാന്‍ഷു ഷോക്കീന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിമതനായി മത്സരിച്ചത്. എന്‍എസ് യുഐക്ക് കഴിഞ്ഞ തവണ ലഭിച്ച സീറ്റും നഷ്ടമായി. അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്, നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ ഐസ-എസ്എഫ്‌ഐ സഖ്യം എന്നീ സംഘടനകള്‍ തമ്മിലായിരുന്നു പ്രധാന മത്സരം. സ്വതന്ത്രരും മത്സരരംഗത്തുണ്ടായിരുന്നു.