ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും പീഡനം;  20കാരന്‍ ജീവനൊടുക്കി

ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും പീഡനവും മാനസിക പീഡനവും മൂലം മനംനൊന്ത് പൂനെയില്‍ 20കാരന്‍ ജീവനൊടുക്കി. നാസിക് ജില്ലയിലെ മാലേഗാവില്‍ നിന്നുള്ള മുഹമ്മദ് സാദ് ആസിഫ് സയ്യദ് (20) പൂനെയിലെ ജംബുല്‍വാഡി പ്രദേശത്താണ് താമസിച്ചിരുന്നത്.

 

പീഡനങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്ത് ഒരു സുഹൃത്തിന് അയച്ചതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്.

നാസിക്: ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും പീഡനവും മാനസിക പീഡനവും മൂലം മനംനൊന്ത് പൂനെയില്‍ 20കാരന്‍ ജീവനൊടുക്കി. നാസിക് ജില്ലയിലെ മാലേഗാവില്‍ നിന്നുള്ള മുഹമ്മദ് സാദ് ആസിഫ് സയ്യദ് (20) പൂനെയിലെ ജംബുല്‍വാഡി പ്രദേശത്താണ് താമസിച്ചിരുന്നത്.

ഭാര്യ കരിമുന്നീഷയും മുഹമ്മദ് സാദ് ആസിഫ് സയ്യദും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഭാര്യയുടെ വീട്ടുകാരും യുവാവിനെ നിരന്തരം ഉപദ്രവിച്ചിരുന്നതായും പൊലീസ് പറയുന്നുതാൻ അനുഭവിച്ച പീഡനങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്ത് ഒരു സുഹൃത്തിന് അയച്ചതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്. സുഹൃത്തിന്‍റെ പരാതിക്ക് പിന്നാലെ ഭാര്യ ഉള്‍പ്പെടെ ഏഴ് പേർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുത്തു.

കരിമുന്നീഷ , സർവാർ എന്ന കൈഫ് ഖാൻ, രേഷ്മ കമ്രുഖാൻ, ഷാമ ജാവേദ് ഷെയ്ക്ക്, ജാവേദ് ഷെയ്ക്ക്, അഥർവ കാലെ, ഇഷിത എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. വീഡിയോയുടെ ഫോറൻസിക് പരിശോധനയ്ക്കായി സയ്യാദിന്റെ മൊബൈല്‍ ഫോണ്‍ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.