അഭിഷേക് ബാനർജി ഇ.ഡിക്ക് മുന്നിൽ ഹാജരായി
കൊൽക്കത്ത : തൃണമൂൽ അഭിഷേക് ബാനർജി ഇ.ഡിക്ക് മുന്നിൽ ഹാജരായി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും ലോക്‌സഭാ എം.പിയുമായ തിങ്കളാഴ്ച കൊൽക്കത്തയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസിൽ ഹാജരായി. പശ്ചിമ ബംഗാളിലെ പ്രൈമറി സ്കൂൾ അധ്യാപക നിയമന അഴിമതിക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യുക.
രാവിലെ 11 മണിയോടെയാണ് ഇ.ഡിയുടെ സി.ജി.ഒ കോംപ്ലക്സിൽ അദ്ദേഹമെത്തിയത്. ഇ.ഡി അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തും. കൂടാതെ സാമ്പത്തിക തെളിവുകൾ, ഡിജിറ്റൽ തെളിവുകൾ, മറ്റ് പ്രതികളുടെ മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിൽ അഭിഷേകിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം. അഭിഷേക് ബാനർജിയുടെ മുൻ മൊഴികളും പുതിയ തെളിവുകൾ തമ്മിലുള്ള പൊരുത്തക്കേടുകളും സംബന്ധിച്ച് വിശദീകരണം തേടുമെന്നും ഇ.ഡി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അഴിമതിയുമായി ബന്ധപ്പെട്ട് ഡയമണ്ട് ഹാർബർ എം.പിയോട് ചോദിക്കാനായി ഇ.ഡി രണ്ട് ഡസൻ ചോദ്യങ്ങൾ തയാറാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട രേഖകളിൽ തൃണമൂൽ കോൺഗ്രസ് എം.എൽ.എമാരുടെ ഒപ്പുകൾ വ്യാജമായി നിർമിച്ചുവെന്ന ആരോപണത്തിൽ പശ്ചിമ ബംഗാൾ സി.ഐ.ഡി അഭിഷേക് ബാനർജിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇ.ഡിയുടെ ചോദ്യം ചെയ്യൽ.