ലൈവ് പാടിയില്ലെങ്കിൽ വേദിയിൽ കയറേണ്ട; ഡാലർ മെഹന്ദി വിവാദത്തിൽ തുറന്നടിച്ച് അഭിജീത് ഭട്ടാചാര്യ

ലൈവ് സംഗീതപരിപാടികളിലെ ലിപ്‌സിങ്ക് വിവാദത്തിൽ നിലപാട് വ്യക്തമാക്കി ഗായകൻ അഭിജീത് ഭട്ടാചാര്യ. ഡാലർ മെഹന്ദിയുടെ ഒരു പരിപാടിക്കിടെ
 

 ലൈവ് സംഗീതപരിപാടികളിലെ ലിപ്‌സിങ്ക് വിവാദത്തിൽ നിലപാട് വ്യക്തമാക്കി ഗായകൻ അഭിജീത് ഭട്ടാചാര്യ. ഡാലർ മെഹന്ദിയുടെ ഒരു പരിപാടിക്കിടെ ഉത്തരാഖണ്ഡ് മന്ത്രി സുബോധ് ഉനിയാൽ നടത്തിയ വിമർശനത്തിന് പിന്നാലെയാണ് അഭിജീത് പ്രതികരണവുമായി രംഗത്തെത്തിയത്. ഡാലറുടെ പേര് നേരിട്ട് പറയാതെയാണ് ഗായകൻ വിഷയത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ചത്.

ഛത്തീസ്ഗഢ് രാജ്യോത്സവ വേദിയിൽ സംസാരിക്കവെ, മൈക്രോഫോണിലൂടെ യഥാർഥത്തിൽ പാടുന്നില്ലെങ്കിൽ അത്തരം പ്രകടനങ്ങൾക്ക് സംഘാടകർ അനുമതി നൽകേണ്ടതില്ലെന്ന് അഭിജീത് പറഞ്ഞു. വേദിയിൽ പാടുന്ന കലാകാരൻ ശബ്ദം മോശമായാലും ക്ഷീണമുണ്ടായാലും ലൈവായി പാടണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രേക്ഷകർ സ്വന്തം അധ്വാനിച്ച പണം ചെലവഴിച്ചാണ് പരിപാടി കാണാനെത്തുന്നതെന്നും അവരോട് സത്യസന്ധത പുലർത്തേണ്ടത് കലാകാരന്റെ ഉത്തരവാദിത്തമാണെന്നും അഭിജീത് പറഞ്ഞു. ഡാലർ മെഹന്ദിയുടെ പ്രകടനത്തെച്ചൊല്ലിയുണ്ടായ വിവാദത്തിൽ സംഗീതലോകത്ത് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നതിനിടെയാണ് അഭിജീതിന്റെ പ്രതികരണം വീണ്ടും ചർച്ചയായത്.