ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മൂന്നാമതും വിവാഹിതനായതിന് പിന്നാലെ വിമർശിച്ച് മഹാരാഷ്ട്ര മന്ത്രി സഞ്ജയ് ശീര്‍സാട്

നടന്‍ ആമിര്‍ ഖാൻ മൂന്നാമതും വിവാഹിതനായതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ശിവ സേന നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ സഞ്ജയ് ശീര്‍സാട് രംഗത്ത്.ആമിര്‍ ഖാന്‍ ലവ് ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍ ആണെന്നാണ് ശിര്‍സാട് ആരോപിച്ചത്. നേരത്തെ താരങ്ങള്‍ തങ്ങളുടെ വ്യക്തി ജീവിതത്തില്‍ ഇത്തരം തീരുമാനങ്ങളെടുക്കുമ്പോള്‍ ഹിന്ദു സമൂഹം ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് നിതേഷ് റാണെ പറഞ്ഞിരുന്നു.

 

നടന്‍ ആമിര്‍ ഖാൻ മൂന്നാമതും വിവാഹിതനായതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ശിവ സേന നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ സഞ്ജയ് ശീര്‍സാട് രംഗത്ത്.ആമിര്‍ ഖാന്‍ ലവ് ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍ ആണെന്നാണ് ശിര്‍സാട് ആരോപിച്ചത്. നേരത്തെ താരങ്ങള്‍ തങ്ങളുടെ വ്യക്തി ജീവിതത്തില്‍ ഇത്തരം തീരുമാനങ്ങളെടുക്കുമ്പോള്‍ ഹിന്ദു സമൂഹം ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് നിതേഷ് റാണെ പറഞ്ഞിരുന്നു. ആമിര്‍ ഖാന്റെ വിവാഹം ലവ് ജിഹാദിന്റെ ഉദാഹരണമായി കാണാനാകുമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. പിന്നാലെ ശിര്‍സാടും താരത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. നേരത്തെ ബിജെപി നേതാവും മറ്റൊരു മഹാരാഷ്ട്ര മന്ത്രിയുമായ നിതേഷ് റാണെയും ആമിര്‍ ഖാനെ കടന്നാക്രമിച്ചെത്തിയിരുന്നു.  

 ''നിതേഷ് റാണെ ഒരു പരിധി വരെ ശരിയാണ്. നടനെന്ന നിലയില്‍ നിങ്ങളെ ജനം പിന്തുടരുമ്പോള്‍ നിങ്ങള്‍ വലിയൊരു താരമാണെന്ന് അവര്‍ കരുതും. ആ താരം രണ്ടും മൂന്നും തവണ കല്യാണം കഴിക്കുമ്പോള്‍ ആളുകളെന്താകും ചിന്തിക്കുക? അദ്ദേഹത്തിന് ലവ് ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍ ആകാം. പക്ഷെ അദ്ദേഹത്തിന് സാധാരണക്കാരുടെ ഹൃദയങ്ങളില്‍ ജീവിക്കാനാകില്ല'' എന്നാണ് ശിര്‍സാട് പറഞ്ഞത്.
ഗൗരിയുമായുള്ള വിവാഹത്തിന് പിന്നാലെ ബജ്‌റംഗ്ദള്‍ നടന്റെ കോലം കത്തിച്ചിരുന്നു. ചൊവ്വാഴ്ച ബിഹാറിലെ ഫോര്‍ബ്‌സ് ഗഞ്ചിലാണ് നടന്റെ കോലം കത്തിച്ചത്. ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കോലം കത്തിച്ചത്. ഹിന്ദു സ്ത്രീകളെ ആവര്‍ത്തിച്ച് വിവാഹം കഴിച്ചു കൊണ്ട് ഹിന്ദു സമൂഹത്തെ അപമാനിക്കുകയാണെന്നാണ് ബജ്‌റംഗ്ദള്‍ നേതാവ് മനോജ് സോണി ആരോപിച്ചത്.

ജൂലൈ 5-നാണ് വെല്‍നസ്-ബ്യൂട്ടി പ്രൊഫഷണലായ ഗൗരി സ്പ്രാറ്റിനെ ആമിര്‍ ഖാന്‍ വിവാഹം കഴിച്ചത്. മുംബൈ ബാന്ദ്രയിലെ പാലി ഹില്‍സിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ആമിര്‍ ഖാന്റെ മൂന്നാമത്തെ വിവാഹമാണിത്.