ആദ്‌മി പാര്‍ട്ടി നേതാവിനെ കാറിനകത്ത് വെടിവച്ച് കൊലപ്പെടുത്തി
പഞ്ചാബിലെ ജലന്ധർ നഗരത്തില്‍ ആം ആദ്മി പാർട്ടി നേതാവ് ലക്കി ഒബ്റോയിയെ വെടിവച്ച് കൊലപ്പെടുത്തി. ജലന്ധറിലെ മോഡല്‍ ടൗണിലെ ഗുരുദ്വാരയ്ക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം.ലക്കി ഒബ്റോയ് വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് പേർ ഇദ്ദേഹത്തിന് നേർക്ക് നിറയൊഴിക്കുകയായിരുന്നു.
Updated: Feb 6, 2026, 14:12 IST
ലക്കി ഒബ്റോയ് വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് പേർ ഇദ്ദേഹത്തിന് നേർക്ക് നിറയൊഴിക്കുകയായിരുന്നു. നിരവധി തവണ ഇവർ വെടിയുതിർത്തു. അഞ്ച് വെടിയുണ്ടകള്‍ ലക്കി ഒബ്റോയിയുടെ ശരീരത്തില്‍ പതിച്ചു.
ജലന്ധർ : പഞ്ചാബിലെ ജലന്ധർ നഗരത്തില്‍ ആം ആദ്മി പാർട്ടി നേതാവ് ലക്കി ഒബ്റോയിയെ വെടിവച്ച് കൊലപ്പെടുത്തി. ജലന്ധറിലെ മോഡല്‍ ടൗണിലെ ഗുരുദ്വാരയ്ക്ക് സമീപം ഇന്ന് രാവിലെയാണ് സംഭവം.ലക്കി ഒബ്റോയ് വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ട് പേർ ഇദ്ദേഹത്തിന് നേർക്ക് നിറയൊഴിക്കുകയായിരുന്നു. നിരവധി തവണ ഇവർ വെടിയുതിർത്തു. അഞ്ച് വെടിയുണ്ടകള്‍ ലക്കി ഒബ്റോയിയുടെ ശരീരത്തില്‍ പതിച്ചു.
ആക്രമണത്തിന് പിന്നാലെ പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നാട്ടുകാർ ചേർന്ന് പരിക്കേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന നേതാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ലക്കി ഒബ്റോയിയുടെ ഭാര്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.