പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് വെടിയേറ്റ് മരിച്ചു

ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുര്‍പ്രീത് സിങിന്റെ ചില സുഹൃത്തുക്കള്‍ മറ്റൊരു കാറില്‍ പിന്നിലുണ്ടായിരുന്നു. ഈ കാറിനു നേരെയും അക്രമികള്‍ വെടിയുതിര്‍ത്തിരുന്നു. 

ആക്രമണത്തിന് പിന്നില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പഴയൊരു തര്‍ക്കമാണെന്നും അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എത്രയും വേഗം പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

പഞ്ചാബില്‍ വെടിയേറ്റ് ആം ആദ്മി പാര്‍ട്ടി നേതാവ് കൊല്ലപ്പെട്ടു. ഗുര്‍പ്രീത് സിങ് ഗോപിയാണ് കൊല്ലപ്പെട്ടത്. ഫിറോസ്പൂരില്‍ ശനിയാഴ്ച്ച വൈകിട്ട് സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ കാറില്‍ അക്രമികള്‍ പിന്തുടര്‍ന്നെത്തി ഗുര്‍ പ്രീതിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പ്പില്‍ ഗുര്‍പ്രീതിന്റെ സുഹൃത്തിനും പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുര്‍പ്രീത് സിങിന്റെ ചില സുഹൃത്തുക്കള്‍ മറ്റൊരു കാറില്‍ പിന്നിലുണ്ടായിരുന്നു. ഈ കാറിനു നേരെയും അക്രമികള്‍ വെടിയുതിര്‍ത്തിരുന്നു. 

ആക്രമണത്തിന് പിന്നില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പഴയൊരു തര്‍ക്കമാണെന്നും അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എത്രയും വേഗം പിടികൂടുമെന്നും പൊലീസ് അറിയിച്ചു.